സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റിന്റെ ഈവര്‍ഷത്തെ പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31-നു വൈകിട്ട് 8 മണി മുതല്‍ ഗ്രീന്‍വില്ലിലുള്ള ഷുഗര്‍ക്രീക്ക് ക്ലബ് ഹൗസില്‍ നടത്തുന്നതാണ്.

കുട്ടികള്‍ക്കായി “ഡാന്റെ ദി മജീഷ്യന്‍’ അവതരിപ്പിക്കുന്ന മാജിക് ആന്‍ഡ് ബലൂണ്‍ ഷോയും അതോടൊപ്പം മാസ്ക് അംഗങ്ങളുടെ കലാപരിപാടികളും ഇന്ത്യന്‍ വിഭവങ്ങളോടുകൂടിയുള്ള അത്താഴവിരുന്നും ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ് സേതു നായര്‍ അറിയിച്ചു.

ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് അനീഷ് രാജേന്ദ്രന്‍, വി.എസ്. ജോസഫ്, ബാബു തോമസ്, കൊച്ചുമോന്‍ നിരണം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here