ലണ്ടന്‍:ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങി വികസിത രാജ്യങ്ങളെ പിന്തള്ളി അടുത്ത വര്‍ഷത്തോടെ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് 2018ഓടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരില്‍ നിന്നടക്കം ഏറെ പഴികേട്ട നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇന്ത്യയിലുള്ളത്. ഇത് താല്‍ക്കാലികം മാത്രമാണെന്നും ദ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസിന്റെ (സെബര്‍) ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യന്‍ രാജ്യങ്ങളുടെ കുതിപ്പാണ് വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളാകും ലോകത്തിലെ പ്രബല സാമ്പത്തിക ശക്തികളാവുക. ഡോളറിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യ ബ്രിട്ടണെയും ഫ്രാന്‍സിനെയും അടുത്ത വര്‍ഷത്തോടെ പിന്തള്ളുക. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2032ല്‍ യുഎസിനെ പിന്തള്ളി ചൈന ലോകത്തെ ഒന്നാം ശക്തിയായി മാറുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. 2032ഓടെ റഷ്യ പതിനൊന്നാം സ്ഥാനത്തുനിന്ന് 17ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള നടപടികള്‍ ബ്രിട്ടനെ വരും വര്‍ഷങ്ങളില്‍ പിന്നോട്ടാക്കും. റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here