ന്യൂഡല്‍ഹി: ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവുമധികം രാജ്യങ്ങള്‍ സഞ്ചരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. 2014 മെയ് 26നാണ് പ്രധാനമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിഞ്ജ ചെയ്തത്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ പ്രധാന രാജ്യങ്ങളിലെല്ലാം ഒന്നിലേറെ തവണ മോഡി സഞ്ചരിച്ചിട്ടുണ്ട്. ഭരണം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും മോഡിക്ക് നിലത്തിരിക്കാന്‍ നേരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിദേശരാജ്യങ്ങളിലെ പത്ത് നേതാക്കള്‍ ഇന്ത്യയിലെത്തും.
ഫെബ്രുവരിയില്‍ മോഡി യുഎഇ, പാലസ്തീന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.ബിംസ്‌ടെക് ഉച്ചകോടിയുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ നേപ്പാളിലെ കാഠ്മണ്ഡു സന്ദര്‍ശിക്കും. തൊട്ടടുത്ത മാസം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകും.
ജൂണില്‍ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരും എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയും സന്ദര്‍ശിച്ചേക്കും. ബാക്കി ആറുമാസങ്ങളില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി
ദക്ഷിണാഫ്രിക്കയിലെത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അര്‍ജന്റീന, ഇന്തോ ഏഷ്യന്‍ കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം ചൈനയിലെയും സൗദി അറേബ്യയിലേയും മുതിര്‍ന്ന നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here