തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്!ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 21 പേരെ കാണാതായത്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ഇവര്‍ ഇസ്‌ലാമിലേക്കു മാറിയശേഷം ഐഎസില്‍ ചേരാന്‍ പോയെന്നാണ് എന്‍ഐഎ വിലയിരുത്തല്‍.

ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍പ്പെടുത്തി എന്‍ഐഎ പുറത്തുവിട്ടത്. ഇവരില്‍ 14 പേര്‍ 26 വയസ്സില്‍ താഴെയുള്ളവരാണ്. 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീര്‍ മനഗലശ്ശേരിയാണ് കൂട്ടത്തില്‍ പ്രായം ചെന്നയാള്‍. ചെറിയ സംഘങ്ങളായാണ് ഇവര്‍ രാജ്യം വിട്ടത്. ആദ്യ രണ്ടംഗസംഘം ബെംഗളൂരു – കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മേയില്‍ മുംബൈ – മസ്‌കത്ത് വിമാനത്തിലുമാണു കടന്നത്.

മൂന്നംഗങ്ങളുള്ള മൂന്നാം സംഘം ജൂണ്‍ രണ്ടിന് മുംബൈ – ദുബായ് വിമാനത്തിലാണു പോയത്. അടുത്ത മൂന്നുപേര്‍ ഹൈദരാബാദ് – മസ്‌കത്ത് വിമാനത്തിലും നാടുവിട്ടു. മറ്റുള്ളവര്‍ ജൂണ്‍ അഞ്ച്, 16, 19 ദിവസങ്ങളില്‍ വിവിധ വിമാനങ്ങളില്‍ സംഘമായി കടക്കുകയായിരുന്നു. 21 പേരില്‍ 19 പേര്‍ ടെഹ്‌റാനിലേക്കും മറ്റുള്ളവര്‍ സിറിയയിലോ ഇറാഖിലോ ആകാമുള്ളതെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here