ഷിക്കാഗോ: മുന്നര ദശാബ്ദക്കാലം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരാമാധ്യക്ഷ പദം അലങ്കരിക്കുകയും, വ്യവഹാരപാരാവാരച്ചുഴിയില്‍ ആടിയുലഞ്ഞ സഭാനൗകയെ സമാധാനത്തിന്റെ തുറമുഖത്ത് അടുപ്പിക്കുകയും ചെയ്ത നിസ്തുല കര്‍മ്മയോഗിയും, സഭാ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അമ്പത്തിനാലാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ ഭക്തിപുരസരം കൊണ്ടാടുന്നു.

ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും, പ്രസംഗവും നടക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കുന്നതാണ്. ആരാധനകള്‍ക്ക് റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കും.

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here