ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 30-ന് ശനിയാഴ്ച നടത്തപ്പെടുന്നു. സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ റവ. പ്രിന്‍സ് വര്‍ഗീസ് മഠത്തിലേട്ട് (ന്യൂജേഴ്‌സി പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരി) മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്തുമസ് – പുതുവത്സര സന്ദേശം നല്‍കുന്നതാണ്.

റവ.ഫാ. സജു ബി. ജോണ്‍ (പ്രസിഡന്റ്), സാമുവേല്‍ കോശി (സെക്രട്ടറി), തോമസ് തോമസ് പാലത്തറ (ട്രഷറര്‍), ഡോ. തോമസ് കെ. ജോസ് (വൈസ് പ്രസിഡന്റ്), അലന്‍ ഈപ്പന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ മാനേജിംഗ് കമ്മിറ്റി ആഘോഷ പരിപാടികളുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ജോസ് വര്‍ഗീസ്, റോഷന്‍ മാമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ ക്വയര്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും.

വൈകുന്നേരം 4 മണിക്ക് സംയുക്ത ആരാധനയോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. റവ.ഫാ. സോജു തെക്കിനേത്ത് (ബ്ലസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍), റവ. റെനി കെ. ഏബ്രഹാം (മാര്‍ത്തോമാ ചര്‍ച്ച്), റവ.ഡോ. ജേക്കബ് ഡേവിസ് (സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍), റവ.ഫാ. ആന്‍ഡ്രൂ ദാനിയേല്‍ (മാര്‍ ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), റവ.ഫാ. ടി.എ. തോമസ് (സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), റവ.ഫാ. ജോയി ജോണ്‍ (മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), റവ.ഫാ.ഡോ. ജോണ്‍സണ്‍ സി (സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), റവ. സാജു ബി. ജോണ്‍ (തബോര്‍ മാര്‍ത്തോമാ ചര്‍ച്ച്) എന്നിവര്‍ ആരാധനകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളില്‍ വിവിധ ഇടവകകള്‍ അവതരിപ്പിക്കുന്ന കരോള്‍ ഗാനങ്ങള്‍, സ്കിറ്റ് തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികള്‍ അരങ്ങേറും. സച്ചിന്‍ പനയില്‍ ഗ്രാഫിക്‌സ് നിര്‍വഹിക്കുന്നു.

പരസ്പര ഐക്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന എക്യൂമെനിക്കല്‍ ആഘോഷത്തില്‍ ഏവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു റവ. സജു ബി. ജോണ്‍, സാമുവേല്‍ കോശി, തോമസ് തോമസ് പാലത്തറ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സജു ബി. ജോണ്‍ (പ്രസിഡന്റ്) 845 608 9875, സാമുവേല്‍ പി. കോശി (സെക്രട്ടറി) 917 829 1030, തോമസ് തോമസ് പാലത്തറ (ട്രഷറര്‍) 917 499 8080, ഡോ. തോമസ് കെ. ജോസ് (വൈസ് പ്രസിഡന്റ്) 347 703 8959, അലന്‍ ഈപ്പന്‍ (ജോ. ട്രഷറര്‍) 718 619 3185, പൊന്നച്ചന്‍ ചാക്കോ (718 687 7627), ആഷ്‌ലി മത്തായി (347 721 6397), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917 854 3818), രാജന്‍ മാത്യൂസ് (917 344 0589), സുനില്‍ ജോര്‍ജ് (917 710 7673) ബിജു ചെറിയാന്‍ (347 613 5758).

എക്യൂമെനിക്കല്‍ കൗണ്‍സിലിനു വേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here