Home / ഇന്ത്യ / രജനീകാന്ത് രാഷ്ട്രീയത്തിലെത്തുമോ? ഉടനറിയാം

രജനീകാന്ത് രാഷ്ട്രീയത്തിലെത്തുമോ? ഉടനറിയാം

ചെന്നൈ: നടന്‍ രജനീകാന്തിന്റെ നിര്‍ണായക രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സ്‌റ്റൈല്‍ മന്നന്‍ എന്ത് നിലപാടെടുക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്ക് രജനികാന്ത് നാളെ വിരാമമിടും. ചെന്നൈ കോടമ്പാക്കത്ത് കഴിഞ്ഞ ചൊവാഴ്ച മുതല്‍ നടന്നുവരുന്ന ആരാധക സംഗമത്തിന്റെ സമാപന ദിവസമായ നാളെ നിലപാടറിയിക്കാമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ, തിരഞ്ഞെടുപ്പിന് തയ്യാറാവാന്‍ ആഹ്വാനം ചെയ്യുമോ, മറ്റേതെങ്കിലും രാഷട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ പിന്തുണ നല്‍കുമോ, ദ്രാവിഡ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള നിര്‍ദേശമുണ്ടാകുമോ തുടങ്ങിയ സാധ്യതകളാണ് മുന്നിലുള്ളത്. താന്‍ രാഷ്ട്രീയത്തില്‍ നേരത്തെ തന്നെയുണ്ടെന്ന് പ്രഖ്യാപിച്ച രജനീകാന്ത് യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണമെന്നാണ് ആരാധകരോട് ആദ്യ ദിവസം പറഞ്ഞത്. നടന്‍ കമല്‍ഹാസന്‍ ജനുവരി മുതല്‍ സംസ്ഥാന പര്യടനം തുടങ്ങാനിരിക്കെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പമാണ് താനെന്ന് രജനി പ്രഖ്യാപിക്കുമോ എന്നും കാത്തിരുന്ന് കാണണം.

സനിമ താരങ്ങള്‍ക്ക് വലിയ സ്വീകാര്യത നല്‍കിയ ചരിത്രമാണ് തമിഴ്‌നാട് രാഷ്ട്രീയത്തിനുള്ളത്. പോരാട്ട ഭൂമിയിലിറങ്ങി കൈ പൊള്ളിയവരും ഏറെ. രാഷട്രീയത്തിലെ പോരായ്മകളെ കുറിച്ച് ബോധ്യമുണ്ടെന്ന് ആവര്‍ത്തിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ ഒരു എടുത്തു ചാട്ടത്തിന് മുതിരില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ചെന്നൈ: നടന്‍ രജനീകാന്തിന്റെ നിര്‍ണായക രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സ്‌റ്റൈല്‍ മന്നന്‍ എന്ത് നിലപാടെടുക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്ക് രജനികാന്ത് നാളെ വിരാമമിടും. ചെന്നൈ കോടമ്പാക്കത്ത് കഴിഞ്ഞ ചൊവാഴ്ച മുതല്‍ നടന്നുവരുന്ന ആരാധക സംഗമത്തിന്റെ സമാപന ദിവസമായ നാളെ നിലപാടറിയിക്കാമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ, തിരഞ്ഞെടുപ്പിന് തയ്യാറാവാന്‍ ആഹ്വാനം ചെയ്യുമോ, മറ്റേതെങ്കിലും രാഷട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ പിന്തുണ നല്‍കുമോ, ദ്രാവിഡ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള നിര്‍ദേശമുണ്ടാകുമോ തുടങ്ങിയ സാധ്യതകളാണ് മുന്നിലുള്ളത്. താന്‍ രാഷ്ട്രീയത്തില്‍ നേരത്തെ തന്നെയുണ്ടെന്ന് പ്രഖ്യാപിച്ച രജനീകാന്ത് യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണമെന്നാണ് ആരാധകരോട് ആദ്യ ദിവസം പറഞ്ഞത്. നടന്‍ കമല്‍ഹാസന്‍ ജനുവരി മുതല്‍ സംസ്ഥാന പര്യടനം തുടങ്ങാനിരിക്കെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പമാണ് താനെന്ന് രജനി പ്രഖ്യാപിക്കുമോ എന്നും കാത്തിരുന്ന് കാണണം. സനിമ താരങ്ങള്‍ക്ക് വലിയ സ്വീകാര്യത നല്‍കിയ ചരിത്രമാണ് തമിഴ്‌നാട്…

ചെന്നൈ: നടന്‍ രജനീകാന്തിന്റെ നിര്‍ണായക രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സ്‌റ്റൈല്‍ മന്നന്‍ എന്ത് നിലപാടെടുക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

User Rating: Be the first one !

Check Also

ഡോകാ ലാമില്‍ വീണ്ടും പടയൊരുക്കമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ …

Leave a Reply

Your email address will not be published. Required fields are marked *