പുതുവർഷ പുലരി

പടിയിറങ്ങുന്നിതാ 17 ൻ പ്രതാപം
പടിവാതിലെത്തി കാത്തിരിക്കുന്നതോ
18 ൻ കുഞ്ഞിളം പഥചലനങ്ങളും

തീരാ നഷ്ട്ടത്തിൻ നോവുകൾക്കൊപ്പം
ഓർമ്മയിൽ സൂക്ഷിക്കാനൊരായിരം കാര്യങ്ങൾ

യുദ്ധശ്രുതികളും ക്ഷാമങ്ങളും പിന്നെ
പ്രകൃതിതൻ തണ്ഡവമാടിയ നാൾകളും

ഉറ്റവർ, ഉടയവർ ബദ്ധുമിത്രാദികൾ
എത്ര പേർ കാലത്തിൻ യവനിക പുൽകി

കൂടെ നടന്നൊരാ കൂട്ടുകാർ പലരുമി –
ന്നോർമ്മയായ് മാറിയതുള്ളിലായ് നീറുന്നു

എങ്കിലും ഓർക്കുവാൻ ഒരു പിടി ഓർമ്മകൾ
കൂട്ടിനായ് കൂടെയായ് കുറെ നല്ല ബന്ധങ്ങൾ

കാലിടറിപ്പോയ കാലങ്ങളിൽ
കാവലായ് കൂടെയെൻ ദൈവം നടന്നതാൽ

നന്ദി ചൊല്ലുന്നെൻ പരമ പിതാവിന്
നന്മകളാൽ എന്നെ കാത്തു പാലിച്ചതാൽ

ഏവർക്കും നേരുന്നു ഒരു നല്ല പുതുവർഷം
നന്മകളാൽ ദൈവം സമ്പന്നമാക്കട്ടെ

പുറകിലേയ്ക്കോടിയ വർഷങ്ങൾ പോലെ
മന:സ്സിനെ മുറിച്ചതാം ഓർമ്മകളെയും

മറവിതൻ കൂട്ടിലടച്ചിടുക നിങ്ങൾ
പ്രതീക്ഷതൻ തിരിനാളമണയാതെ സൂക്ഷിക്ക

വരവേറ്റിടാം നമുക്കീ പുതുവർഷപ്പുലരിയെ
നേർന്നിടാം നന്മകൾ നമ്മൾ പരസ്പരം

റോബിൻ കൈതപ്പറമ്പ് ……

LEAVE A REPLY

Please enter your comment!
Please enter your name here