Home / പുതിയ വാർത്തകൾ / ഫൊക്കാനയുടെ നവവത്സരാശംസകള്‍.

ഫൊക്കാനയുടെ നവവത്സരാശംസകള്‍.

ഇതാ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നു, 2017 ന്‌ സന്തോഷകരമായ യാത്രയയപ്പ്‌. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­. വീണ്ടും ഫിലാഡൽഫിയായിൽ ഒത്തുകൂടുകയാണ്­ ഫൊക്കാനയുടെ കണ്‍വന്‍ഷനിലൂടെ . നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദമന്യേ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്. പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌, പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംകാരം നഷ്‌ടപ്പെടുത്താത് അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതൽ പ്രാധാന്യം നല്കി കൊണ്ട്‌ മുന്നേട്ട്‌ പോകാനും നമുക്ക് സാധിക്കുന്നു .മനോഹരമായാ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ്‌ ജനുവരി ഒന്ന്‌. ചിലര്‍ ചിലരെ കുത്തി നോവിക്കാന്‍ തയ്യാറെടുത്തപ്പോള്‍ മറ്റു…

ശ്രീകുമാർ ഉണ്ണിത്താൻ

ഇതാ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നു, 2017 ന്‌ സന്തോഷകരമായ യാത്രയയപ്പ്‌.

User Rating: Be the first one !

ഇതാ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നു, 2017 ന്‌ സന്തോഷകരമായ യാത്രയയപ്പ്‌. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­. വീണ്ടും ഫിലാഡൽഫിയായിൽ ഒത്തുകൂടുകയാണ്­ ഫൊക്കാനയുടെ കണ്‍വന്‍ഷനിലൂടെ . നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദമന്യേ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്.

പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌, പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംകാരം നഷ്‌ടപ്പെടുത്താത് അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതൽ പ്രാധാന്യം നല്കി കൊണ്ട്‌
മുന്നേട്ട്‌ പോകാനും നമുക്ക് സാധിക്കുന്നു .മനോഹരമായാ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ്‌ ജനുവരി ഒന്ന്‌. ചിലര്‍ ചിലരെ കുത്തി നോവിക്കാന്‍ തയ്യാറെടുത്തപ്പോള്‍ മറ്റു ചിലര്‍ പലരെയും സഹായിച്ചും, കൈത്താങ്ങ് ആവുകയും ചെയ്യുന്നു. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്‌. എല്ലാം മറന്ന് ഒരു പുതിയ പ്രഭാതം, പുതിയ ദിനം, പുതു വര്‍ഷം,പുതിയ ലോകം.പുതു വര്‍ഷം എന്നും പുതിയ അനുഭവങ്ങണ് നമുക്ക് സമ്മാനിക്കുന്നത് .

എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്‌ക്കുന്നു.നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഫൊക്കാനയുടെ കണ്‍വന്‍ഷന് ആതിഥ്യമരുളാൻ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു .കണ്‍വന്‍ഷനു വേണ്ട എല്ലാ തയാറെടുപ്പുകളും ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു ..ഈ കൺവൻഷൺ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആക്കാൻ ഭാരവാഹികൾ ആത്മാർത്ഥമായി ശ്രമികുന്നുണ്ട്.

എല്ലാ മലയാളികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍ നേരുന്നതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗിസ് ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍-; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ്, നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

Check Also

ഗൺവൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ ഫൊക്കാനാ കോൺഗ്രസ് മാൻമാർക്ക് നിവേദനം നൽകും:ജോർജി വർഗീസ്

ഫ്ലോറിഡ :അമേരിക്കയിലെ ഗൺവൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ കോൺഗ്രസ് മാൻമാർക്ക് നിവേദനം നൽകുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് …

Leave a Reply

Your email address will not be published. Required fields are marked *