വാഷിങ്ടൺ: പാകിസ്താൻ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിർത്തലാക്കി. 25.5 കോടി ഡോളറിന്‍റെ സഹായമാണ് യു.എസ് നിർത്തലാക്കിയത്.

പതിനഞ്ചു വർഷത്തിനുള്ളിൽ യു.എസ് 33 മില്യൺ ഡോളറിന്‍റെ സഹായമാണ് പാകിസ്താന് നൽകിയത്. എന്നിട്ടും പാകിസ്താൻ കളവ് പറയുകയാണ്. അവർ തീവ്രവാദികളെ സഹായിക്കുകയാണെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

അമേരിക്കയുടെ പുതിയ അഫ്ഗാന്‍ നയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരത്തെ വഷളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here