ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മെഡിക്കല്‍ ബന്ദ് ആരംഭിച്ചു. ഹോമിയോ, ആയുര്‍വേദം തുടങ്ങിയവ പഠിച്ചവര്‍ക്ക് അലോപ്പതി ചികില്‍സയ്ക്ക് അനുമതി നല്‍കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിഷേധം. വൈകിട്ട് ആറുവരെ സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗമൊഴികെ മറ്റ് സേവനങ്ങള്‍ നിലയ്ക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒരുമണിക്കൂര്‍ ഒപി ബഹിഷ്‌ക്കരിക്കും.

ഹോമിയോ, ആയുര്‍വേദം തുടങ്ങി ഇതരവിഭാഗങ്ങള്‍ പഠിച്ചവര്‍ക്ക് പ്രത്യേക പരീക്ഷ വിജയിച്ച് അലോപ്പതി ചികില്‍സ നടത്താം എന്നതുള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ ഒന്‍പതുമുതല്‍ പത്തുവരെ ഒപി ബഹിഷ്‌കരിക്കും. സ്വകാര്യ പ്രാക്ടീസും ഒഴിവാക്കും. ബില്‍ ആധുനിക വൈദ്യശാസ്ത്ര ചികില്‍സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്നും രോഗികള്‍ക്ക് അര്‍ഹമായ ചികില്‍സ നിഷേധിക്കുമെന്നുമാണ് ആരോപണം.

ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എം ബി ബി എസ് പാസാകുന്നവര്‍ക്ക് ‘നെക്സ്റ്റ്’ പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടീസ് തുടങ്ങാനാകൂ എന്നും നിയമം വരും. ഇതിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനുമുമ്പില്‍ നിരാഹാരം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here