ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകകളുടെ ഐക്യ കൂട്ടായ്മയായ ഇന്ത്യന്‍ ക്രിസ്ത്യുന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ആഭിമുഖ്യത്തില്‍ 36-മത് ക്രിസ്തുമസ് ആഘോഷം വൈവിദ്ധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. മിസോറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഡിസംബര്‍ 25ന് വൈകുന്നേരം 5 മുതലായിരുന്നു ആഘോഷ പരിപാടികള്‍.

പ്രസിഡന്റ് റവ.ഫിലിപ്പ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ രക്ഷാധികാരി വെരി.റവ.സഖറിയാ പുന്നൂസ് കോറെപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ടോം വിരിപ്പന്‍ സ്വാഗതം ആശംസിച്ചു.

റവ.ഫിലിപ്പ് ഫിലിപ്പിന്റെ ആമുഖ പ്രസംഗത്തിനുശേഷം മാര്‍ത്തോമ്മാ സഭയുട
 െനോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിയ്ക്കുന്ന അനുഭവമാണ് അര്‍ത്ഥവത്തായ ക്രിസ്തുമസ് എന്ന് എപ്പിസ്‌ക്കോപ്പാ  ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് ഡോ.അന്നാ.കെ.ഫിലിപ്പ് ICECH ചുമതലക്കാരെ സദസിന് പരിചയപ്പെടുത്തി.
തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്തുവിന്റെ മാനജാതിയ്ക്കായുള്ള മാനുഷാവതാരം എന്നെന്നും മാനവര്‍ ഓര്‍ക്കണമെന്ന് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് അവതരിപ്പിയ്ക്കപ്പെട്ട വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ ക്രിസ്തുമസ് ആഘോഷത്തെ മികവുറ്റതാക്കി.

ഈ വര്‍ഷം ലഭിച്ച ക്രിസ്തുമസ് സ്‌ത്രോത്രകാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നാഗപൂരിലുള്ള മിഷന്‍ പ്രോജക്ടിനു വേണ്ടി  നല്‍കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2018ല്‍ നടത്തുവാന്‍ പോകുന്ന പ്രോഗ്രാമുകളെപ്പറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ.കെ.ബി. കുരുവിള പ്രസ്താവന നടത്തി.

ട്രഷറര്‍ റെജി ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.

നാലു മണിയ്ക്കൂറിലധികം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി ലിന്‍ഡാ നൈനാന്‍, ലക്‌സിയാ ജേക്കബ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ കോര്‍ എപ്പിസ്‌ക്കോപ്പായുടെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.

LEAVE A REPLY

Please enter your comment!
Please enter your name here