ന്യൂജഴ്‌സി: പുതുവത്സരദിനത്തില്‍ ബുദ്ധിമാന്ദ്യമുള്ള 16 വയസുകാരിയുടെ വെടിയേറ്റ് മാതാപിതാക്കളായ സ്റ്റീവന്‍ (44), ലിന്‍സ്(42) സഹോദരി ബ്രിട്ടണി(18) മേരി ഷുല്‍ട്ട്‌സ് (70) എന്നിവര്‍ കൊല്ലപ്പെട്ടതായി ജനുവരി 1 തിങ്കളാഴ്ച മണ്‍മൗത്ത് കൗണ്ടി പ്രോസിക്യൂട്ടര്‍ ക്രിസ്റ്റഫര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂജഴ്‌സിയിലെ ലോങ്ങ് ബ്രാഞ്ചിലുള്ള വസതിയില്‍ പുതുവര്‍ഷം പുലരുന്ന തിന് 20 മിനിട്ടുകള്‍ ശേഷിക്കവെയാണ് വെടിവെപ്പുണ്ടായതെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു.

911 കോള്‍ ലഭിച്ചു മിനിട്ടുകള്‍ക്കകം എത്തിച്ചേര്‍ന്ന പൊലീസ് പതിനാറുകാരിയെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്തു.

വെടിവയ്പു നടന്ന സമയത്ത് രണ്ട് സഹോദരന്മാരില്‍ ഒരാളും പെണ്‍കുട്ടിയുടെ മുത്തച്ഛനും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. 

ന്യൂജഴ്‌സി സ്റ്റോക്ട്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ബ്രിട്ടണി അവധിക്കാലം ചെലവഴിക്കാനായിരുന്നു വീട്ടിലെത്തിയത്.

വെടിവച്ച പെണ്‍കുട്ടിയുടെ  പ്രായം കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നും തോക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്നതാണോ എന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.

നാലു ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വക്കല്‍ തുടങ്ങി നാലു വകുപ്പുകളാണ് പ്രതിയുടെ പേരില്‍ കേസ്സെടുത്തിരിക്കുന്നത്.  ചൊവ്വാഴ്ച പെണ്‍കുട്ടിയെ കോടതിയില്‍  ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here