ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക് ലന്‍ഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്മസ് ആഘോഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് നടത്തപ്പെടുന്നു. സഫേണിലുള്ള സെന്റ്‌മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വെച്ചാണ് പരിപാടികള്‍ നടക്കുക. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ ക്രിസ്മസ് സന്ദേശം നല്‍കും.

റോക്‌ലന്‍ഡ്് കൗണ്ടിയിലുള്ള ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ക്‌നാനായ കാതലിക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് എന്നിവര്‍ ആഘോഷത്തില്‍ ഗാനങ്ങളാലപിക്കും. കൂടാതെ ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള മുപ്പതംഗ സംയുക്ത ഗായകസംഘം ഗാനങ്ങളാലപിക്കും. യുവജനങ്ങളുടെ വാദ്യസംഗീതവും, സെന്റ്‌മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അവതരിപ്പിക്കുന്ന ജനനപെരുന്നാളിന്റെ ദൃശ്യാവിഷ്ക്കരണവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. വെരി. റവ. ഗീ വര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ സമാപന പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ സമാപിക്കും.

കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക്‌ലന്‍ഡ് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. റവ. സജു ബി ജോണ്‍ (പ്രസിഡന്റ്), ഫാ. മാത്യു തോമസ് (വൈസ് പ്രസിഡന്റ്), ജിജി ടോം (സെക്രട്ടറി), ഡാനിയേല്‍ വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), സജി പോത്തന്‍ (ട്രഷറര്‍), ബാബു മത്തായി (ജോയിന്റ് ട്രഷറര്‍), ബാബു മാത്യു, ജീമോന്‍ വര്‍ഗീസ്, രാജന്‍ മാത്യു എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരുമായി, വിവിധ ഇടവകകളിലെ പട്ടക്കാരും കമ്മിറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മിറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വിവരങ്ങള്‍ക്ക് റവ. സജു ബി ജോണ്‍ 846- 613-7728, ജിജി ടോം – 845-282-2500, സജി പോത്തന്‍ 845 – 642 – 9161

LEAVE A REPLY

Please enter your comment!
Please enter your name here