ഡാലസ്: ഡാലസില്‍ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഫ്‌ലു വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ചൊവ്വാഴ്ച ഫ്‌ലു ബാധിച്ച ഒരാള്‍ മരിച്ചതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം മരിച്ചയവരുടെ എണ്ണം ആറായെന്ന് ഡാലസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്രിസ്മസ് ആഴ്ചയില്‍ മാത്രം ഫ്‌ലു വൈറസ് ബാധിച്ച 500 പേരിലധികമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതെന്ന് മെത്തഡിസ്റ്റ് ഡാലസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലെസ് ലി ക്ലെര്‍ പറഞ്ഞു.

ഗര്‍ഭിണികളും  രോഗികളും കുട്ടികളും ഫ്‌ലുവിനെതിരെ പ്രത്യേക പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ്  നല്‍കിയിട്ടുണ്ട്. ഫ്‌ലു രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ അടുത്തുള്ള ഹെല്‍ത്ത് ക്ലീനിക്കുകളിലോ, ഡോക്ടര്‍മാരെയോ കാണണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫ്‌ലു ഷോട്ട് എടുക്കുന്നതോടൊപ്പം പരിസര ശുചീകരണവും നടത്തണമെന്ന് ആരോഗ്യ വകുപ്പു നിര്‍ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here