വാഷിങ്ടന്‍: തൊഴിലില്ലായ്മയെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍  ട്രംപ് ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ കഴിഞ്ഞതായി ജനുവരി  5 വെള്ളിയാഴ്ച ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അവകാശപ്പെട്ടു.

2017 ഡിസംബര്‍ മാസം മാത്രം 148,000 പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. 2001 നുശേഷം തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന ശതമാനം രേഖപ്പെടുത്തിയത് (4.1%) 2017 ഡിസംബറിലായിരുന്നു. ട്രംപിന്റെ ആദ്യ വര്‍ഷം 2.1 മില്യണ്‍ പുതിയ ജോലി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതുപോലെ വേതനത്തിലും വര്‍ദ്ധനവുണ്ടാതായി ചൂണ്ടിക്കാണിക്കുന്നു. 2016 വര്‍ഷത്തേക്കാള്‍ 2.5% വര്‍ദ്ധവും.

2017 ഓരോ മാസവും ശരാശരി 173,000 പേര്‍ക്കാണ് പുതിയതായി ജോലി ലഭിച്ചത്.

ട്രംപിന്റെ പുതിയ ടാക്‌സ് നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ 2018 കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ലേബര്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അക്കൊസ്റ്റൊ പ്രതീക്ഷിക്കുന്നത്.

അമേരിക്കയില്‍ ആറ് മില്യണ്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്നും എന്നാല്‍ തൊഴിലില്ലാത്തവരുടെ എണ്ണ 6.6 മില്യനാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കാ ഫസ്റ്റ് എന്ന ലക്ഷ്യത്തിലേക്ക് ട്രംപ് ഭരണകൂടം അടുക്കുംതോറും അമേരിക്കന്‍ പൗരന്മാരുടെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here