നോര്‍ത്ത് അമേരിക്കയിലെ ഏതാണ്ട് എഴുപതു സംഘടനകളുടെ സംയുക്ത സംഘടനയായ ഫോക്കാനക്കു ലോക മലയാളി സഭയില്‍ അര്‍ഹിക്കുന്ന അംഗത്വംമില്ലാതെ പോയതിനു പിന്നില്‍ ലോക കേരള സഭയെന്ന സര്‍ക്കാരിന്‍റെ സദുദ്ദേശത്തെ കരിവാരി തേക്കാനും വിലയിടിച്ചു കാണിക്കാനും ചില കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതിന് തെളിവാണന്നു ഫോക്കാന രാഷ്ട്രീയ കാര്യാ സമതി ചെയര്‍മാര്‍ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു. ഫോക്കനായുമായുള്ള കേരള സര്‍ക്കാരിന്റെ നല്ല ബന്ധത്തെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് രാഷ്ട്രീയ രംഗത്തെ ചിലരുമായി ചിലകേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയതായി ഞങ്ങള്‍ സംശയിക്കുന്നു.

പ്രവാസികളുടെ ആവിശ്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരുകളെ രാഷ്ട്രീയ വിവേചനം ഇല്ലാതെ പൂര്‍ണ്ണ മനസോടെ പിന്തുണച്ചു വന്ന നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയാണ് ഫോക്കാന.ആയതിനാല്‍ തന്നെ ഫോക്കാന എന്നും രാഷ്ട്രീയമായി സ്വതന്ത്ര നിലപാടുകള്‍ ആണ് എടുത്തിട്ടുള്ളത്. എന്നാല്‍ ഇതു നോര്‍ത്ത് അമേരിക്കയിലെ പ്രവാസികളുടെ മഹാ സംഘടനയായ ഫൊക്കാനയുടെ ബലഹീനത ആയി ചിലര്‍ കണക്കാക്കി അര്‍ഹിക്കുന്ന ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഒരു അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് ഫൊക്കാനയുടെ ദേശീയ നേതാക്കള്‍ അടിയന്തരമായി ആലോചിച്ചു ഈ അവഗണനകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ കാര്യസമതിക്ക് രൂപം നല്‍കിയത്എന്നു പുതുതായി രൂപീകരിക്കപ്പെട്ട ഫോക്കാന രാഷ്ട്രീയകാര്യാസമതി ചെയര്‍മാര്ന്‍ ശ്രീകുര്യന്‍ പ്രക്കാനം പറഞ്ഞു.

ഉചിതമായ രാഷ്ട്രീയ നിലപാടുകള്‍ എടുക്കാന്‍ ലക്ഷ്യമാക്കി രൂപീകരിച്ച ഈ രാഷ്ട്രീയ കാര്യ സമതിയുടെ ചെയര്‍മാനായി തന്നെ ചുമതല ഏല്പ്പിച്ച ഫൊക്കാനയുടെ പ്രിയങ്കരനായ പ്രസിഡണ്ട്‌ ശ്രീ തമ്പി ചാക്കൊയോടും ഫോക്കാനായുടെ കരുത്തിന്റെ ആള്‍രൂപമായ സെക്രട്ടറി ശ്രീ ഫിലിപ്പോസ് പിലിപ്പിനോടും ട്രഷറര്‍ ശ്രീ ഷാജി വര്‍ഗീസ്,ഫോക്കാന കണ്‍വെന്ഷന്‍ ചെയര്‍ ശ്രീ മാധവന്‍ നായര്‍, ഫോക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ശ്രീ ജോര്‍ജി വര്‍ഗീസ്‌ വൈസ് ചെയര്‍ ശ്രീമതി ലീലാ മാരാറ്റ്, ഫൌണ്ടേഷന്‍ ചെയര്‍‍ ശ്രീ പോള്‍ കറുകപള്ളില്‍, ഉപദേശക സമിതി ചെയര്‍ ശ്രീ ടി എസ് ചാക്കോ എന്നിവരോടും ഫൊക്കാനാ ഭാരവാഹികള്‍ ഫോക്കാന നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗങ്ങള്‍,എന്നിവരോടും എല്ലാ റീജിണല്‍ പ്രസിഡണ്ടുമാരോടും പി ആര്‍ ഒ ശ്രീ ശ്രീകുമാറിനോടും തനിക്കുള്ള ആദരവ് അദ്ദേഹം അറിയിച്ചു .

ലോക കേരള സഭ എന്നാ ആശയം നടപ്പാക്കുന്ന കേരള സര്‍ക്കാരിനു ഫൊക്കാനാ രാഷ്ട്രീയ കാര്യാ സമതി എല്ലാ ആശംസകളും അര്‍പ്പിക്കുന്നു എന്നാല്‍ കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് അര്‍ഹതപ്പെട്ട പലരെയും ഒഴിവാക്കിയ നടപിടിയെ ഫൊക്കാന രാഷ്ട്രീയ കാര്യസമതി അപലപിക്കുന്നു.

എന്നാല്‍ ഈ പുകമറകൊണ്ട് ഒന്നും നോര്‍ത്ത് അമേരിക്കന്‍ പ്രവാസികളുടെ മനസ്സില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ഉദയ സൂര്യനായ ഫോക്കാനയെ മറച്ചു പിടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആരുടേയും ഔദാര്യത്തിനു മുന്‍പില്‍ കൈനീട്ടാന്‍ അല്ല പ്രവാസിയുടെ അവകാശസംരക്ഷണത്തിനായി തല കുനിക്കാതെ ഫോക്കാന തുടര്‍ന്നും മുന്‍നിരയില്‍ തന്നെ ഉണ്ടാകും ശ്രീ പ്രക്കാനം പറഞ്ഞു

അവഗണിക്കാന്‍ അനുവദിക്കില്ല ആരെയും പ്രവാസിയെന്ന ഈ മഹാ ശക്തിയെ….ശ്രീ കുര്യന്‍ പ്രക്കാനം തന്‍റെ ഫേസ്ബുക്ക്‌ പോസ്സ്റ്റില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here