ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലുള്ള സാധുകള്‍ക്കായി രണ്ടു വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ്. ഒരു വീട് ബഥേല്‍ മാര്‍ത്തോമാ പള്ളി നിര്‍ദേശിച്ച നിരണത്തുള്ള അന്നമ്മ മത്തായിക്ക് നിര്‍മിച്ചു നല്‍കും. ഈ വീടിന്റെ നിര്‍മാണത്തിനായുള്ള പണം മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ ബാംഗ്ലൂര്‍ ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി ബഥേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. ക്രിസ്റ്റഫര്‍ ഡാനിയേലിന് നല്‍കുകയുണ്ടായി.

രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച് നിര്‍ദേശിച്ച മാവേലിക്കരയിലുള്ള കെ.പി. ബാബുവിന് നിര്‍മ്മിച്ചു നല്‍കും. ഈ വീടിന്റെ നിര്‍മ്മാണത്തിനായുള്ള പണവും താക്കോല്‍ ദാനവും യാക്കോബായ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് തിരുമേനി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ.ഫാ. ദാനിയേല്‍ ജോര്‍ജിനു നല്‍കി.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് സെക്രട്ടറി ടീന തോമസ്, ഷിക്കാഗോയിലുള്ള എക്യൂമെനിക്കല്‍ കൗണ്‍സിലിലെ 15 പള്ളികളിലെ വൈദീകര്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here