Home / വിനോദം / സിനിമ / മലയാള സിനിമയെ ശുദ്ധീകരിക്കാനാകുമോ?

മലയാള സിനിമയെ ശുദ്ധീകരിക്കാനാകുമോ?

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെ വിഭാവനം ചെയ്യുന്ന സമഗ്ര നയം തയ്യാറാകുന്നു. സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടര്‍ന്ന് വിശദമായ അഭിപ്രായ രൂപീകരണത്തിനു വേണ്ടി സെലക്ട് കമ്മിറ്റിക്കു വിട്ടേക്കും. കമ്മിറ്റി അംഗങ്ങളായ വിവിധ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ കേരളമെമ്പാടും സിറ്റിംഗുകള്‍ നടത്തി പൊതുജനങ്ങളില്‍ നിന്നും സിനിമാ മേഖലയിലുള്ളവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളേക്കുറിച്ച് അഭിപ്രായം തേടും.

പിന്നീട് നിയമസഭയില്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടോടുകൂടി അവതരിപ്പിച്ച് ബില്‍ പാസാക്കും. നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്‍ സാംസ്‌കാരിക വകുപ്പിന്റെ പരിഗണനയിലാണ് ഇപ്പോള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതു മുതല്‍ ഇത്തരമൊരു നിയമ നിര്‍മാണത്തിനു ശ്രമം തുടങ്ങിയിരുന്നെങ്കിലും സമീപകാലത്ത് സിനിമാ മേഖലയേക്കുറിച്ചുണ്ടായ തുറന്നു പറച്ചിലുകള്‍ ഇതിന് ആക്കം കൂട്ടി.
നിയമ പ്രകാരം തൊഴിലിടങ്ങളില്‍ രൂപീകരിക്കേണ്ട ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി (ഐസിസി)കള്‍ പോലും സിനിമാ മേഖലയില്‍ ഇല്ല. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടി നേരത്തേ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു സി സി) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ ഐസിസി രൂപീകരണത്തിനു സാങ്കേതികമായ പല പരിമിതികളുമുണ്ട് എന്നാണ് നിയമ വിദഗ്ധരില്‍ നിന്നു സര്‍ക്കാരിനു ലഭിച്ച ഉപദേശം. ഓരോ ഷൂട്ടിംഗ് സംഘത്തെയും ഒരു തൊഴിലിടമായി പരിഗണിച്ച് അവിടെ സ്ത്രീപക്ഷ നിയമങ്ങളും തൊഴില്‍ നിയമങ്ങളും പ്രാബല്യത്തില്‍ വരുത്താനുള്ള പരിമിതിയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

തൊഴില്‍ നിയമങ്ങള്‍ ഈ പരിഗണന വച്ചു നടപ്പാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എന്നാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നോ പുറത്തുനിന്നോ എത്തുന്ന നൃത്ത സംഘാംഗങ്ങള്‍, എക്‌സ്ട്രാ നടികള്‍ തുടങ്ങിയവരാണ് കൂടുതലും ലൈംഗിക പീഢനത്തിന് ഇരകളാകുന്നത് എന്നാണ് വിലയിരുത്തപ്പെട്ടത്. അവര്‍ വന്നു പോകുന്നവരായതിനാല്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് സംഘത്തിന്റെ ആദ്യാന്ത ഭാഗമല്ല. ഈ പ്രശ്‌നം ഉള്‍പ്പെടെ പരിഹരിക്കുന്നതിന് വ്യവസ്ഥകള്‍ അടങ്ങിയതാണ് ബില്‍.

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് കിടക്ക പങ്കിടണം എന്ന തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ ചില യുവ നടിമാരില്‍ നിന്ന് ഉണ്ടായിരുന്നു. സിനിമാ, സീരിയല്‍ മേഖലകളില്‍ സ്ത്രീകള്‍ വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നത് തടയാന്‍ ഏതുവിധവും ശ്രമമുണ്ടാകണം എന്ന നിലപാടാണ് മുഖ്യമന്ത്രിയും സാസ്‌കാരിക മന്ത്രി എ കെ ബാലനും സ്വീകരിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രമുഖ സംവിധായകനുമായ കമല്‍ ഉള്‍പ്പെടെ സിനിമാ രംഗത്തെ പ്രമുഖര്‍ ഈ നീക്കത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നുമുണ്ട്.

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെ വിഭാവനം ചെയ്യുന്ന സമഗ്ര നയം തയ്യാറാകുന്നു. സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടര്‍ന്ന് വിശദമായ അഭിപ്രായ രൂപീകരണത്തിനു വേണ്ടി സെലക്ട് കമ്മിറ്റിക്കു വിട്ടേക്കും. കമ്മിറ്റി അംഗങ്ങളായ വിവിധ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ കേരളമെമ്പാടും സിറ്റിംഗുകള്‍ നടത്തി പൊതുജനങ്ങളില്‍ നിന്നും സിനിമാ മേഖലയിലുള്ളവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളേക്കുറിച്ച് അഭിപ്രായം തേടും. പിന്നീട് നിയമസഭയില്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടോടുകൂടി അവതരിപ്പിച്ച് ബില്‍ പാസാക്കും. നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്‍ സാംസ്‌കാരിക വകുപ്പിന്റെ പരിഗണനയിലാണ് ഇപ്പോള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതു മുതല്‍ ഇത്തരമൊരു നിയമ നിര്‍മാണത്തിനു ശ്രമം തുടങ്ങിയിരുന്നെങ്കിലും സമീപകാലത്ത് സിനിമാ മേഖലയേക്കുറിച്ചുണ്ടായ തുറന്നു പറച്ചിലുകള്‍ ഇതിന് ആക്കം കൂട്ടി. നിയമ പ്രകാരം തൊഴിലിടങ്ങളില്‍ രൂപീകരിക്കേണ്ട ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി (ഐസിസി)കള്‍ പോലും സിനിമാ മേഖലയില്‍ ഇല്ല. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടി നേരത്തേ വിമന്‍ ഇന്‍ സിനിമ കളക്ടീവ്…

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെ വിഭാവനം ചെയ്യുന്ന സമഗ്ര നയം തയ്യാറാകുന്നു.

User Rating: Be the first one !

Check Also

Indywood lauds Saudi’s move to set up cinemas; Entertainment is the sunrise sector for Gulf says Indywood Founder Director Sohan Roy

The third edition of Indywood Film Carnival held from December 1 to 4 at Ramoji …

Leave a Reply

Your email address will not be published. Required fields are marked *