തിരുവനന്തപുരം: ചരിത്രമാകാനൊരുങ്ങുന്ന ലോക കേരളസഭയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ലോക കേരളസഭയില്‍ പങ്കെടുക്കാനായി പ്രവാസികള്‍ തിരുവനന്തപുരത്ത് എത്തിതുടങ്ങി. കേരളത്തില്‍ നിന്നുള്ള എംപിമാരും, എംഎല്‍എമാരും വിവധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പടെ 351 പേരാണ് സഭയില്‍ പങ്കെടുക്കുന്നത്.

ലോകമെമ്പാടും കേരളത്തിന്റെ വികസനമാതൃക ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. ഇത്തരത്തില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപെടുത്താനുതകുന്ന വികസനകാഴ്ചപാടില്‍ ഉറച്ച് നിന്നുകൊണ്ട് പ്രവാസികളെ ഇത്തരം വികസനമുന്നേറ്റത്തിന് എങ്ങനെ പങ്കാളിയാക്കാം എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോക കേരളസഭ സംഘടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന സഭയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തിതുടങ്ങി.

കേരളത്തിന് പുറത്ത് ജീവിക്കുന്ന കേരളീയര്‍ക്ക് കേരളത്തിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ചചെയ്യാനും മനസിലാക്കാനുമുള്ള സംവിധാനം നിലവിലില്ല. അതിനാല്‍ അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കേട്ട് ഈ പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ലോകകേരള സഭക്കുണ്ട്.

ലോക കേരളസഭയില്‍ 351 പേരായിരിക്കും അംഗങ്ങളായിട്ടുണ്ടാവുക. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ഇതില്‍ ഉള്‍പ്പെടും. നിയമസഭാ മന്ദിരത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സഭാ ഹാളിലായിരിക്കും ലോകകേരള സഭ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here