കോട്ടയം: മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള സ്‌നേഹ പ്രവാസി പുരസ്കാരം ജോസ് കോലത്തിനു നല്‍കി.

സ്കറിയ തോമസ് (മുന്‍ എം.പി) പൊന്നാട അണിയിച്ചു ആദരിച്ചു. ഐസക് പ്ലാപ്പള്ളില്‍, ഡോ. സോന (കോട്ടയം നഗര സഭ ചെയര്‍ പേഴ്‌സണ്‍), എല്‍ ഡി എഫ്, ബിജെപി, കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തുടങ്ങി ആയിരത്തഞ്ഞൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ പ്രകാശനം ചെയ്ത സ്‌നേഹ പ്രവാസി സ്‌പെഷ്യല്‍ പതിപ്പ് കോലത്തിന്റെ പ്രവര്‍ത്തന മേഖലകളിലേക്കുള്ള ഒരു എത്തിനോട്ടം കൂടി ആയിരുന്നു.

ലോക കേരള സഭയിലേക്കു സംസ്ഥന സര്‍ക്കാര്‍ നാമ നിര്‍ദേശം ചെയ്തിരിക്കുന്ന കോലത്ത്, വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ എന്‍ ആര്‍ ഐ ഫോറം ചെയര്‍മാനും നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് മെമ്പറും ആണ്. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക എക്‌സ്‌പോര്‍ട്ടര്‍ ആക്കി മാറ്റുന്നതില്‍ പങ്കു വഹിച്ച വ്യക്തിയും ഖത്തര്‍ ഗ്യാസ് വിപണന വിഭാഗം സീനിയര്‍ ഉദ്യോാഗസ്ഥനുമായിരുന്നു 1982ല്‍ ഖത്തര്‍ പെട്രോളിയം കമ്പനിയില്‍ ജോലി ആരംഭിച്ച ജോസ് കോലത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here