ഇല്ലിനോയ്‌സ്: റോക്ക്‌ഫോര്‍ഡ് ക്രിസ്ത്യന്‍ സ്‌ക്കൂളിനു വേണ്ടി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുനില്‍ പുരി 2.7 മില്യണ്‍ ഡോളര്‍ വിലവരുന്ന 8 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. പതിനെട്ടു വയസ്സില്‍ ബോംബയില്‍ നിന്നും റോക്ക് ഫോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥിയായിട്ടാണ് സുനില്‍ അമേരിക്കയില്‍ എത്തിയത്.

റോക്ക്‌ഫോര്‍ഡ് ക്രിസ്ത്യന്‍ സ്‌ക്കൂളുകളില്‍ എലിമെന്ററി വിഭാഗം, ആര്‍ട്ട് സെന്റര്‍, ജിംനേഷ്യം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്രയും സ്ഥലം വിട്ടു നല്‍കിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള ഡോര്‍മിറ്റോറികള്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിക്കുന്നതിനും ഈ സ്ഥലം ഉപയോഗിക്കുമെന്ന് സുനില്‍ പുരി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

1983 ല്‍ സ്ഥാപിച്ച റിയല്‍ എസ്റ്റേറ്റ് ഫേ ഫസ്റ്റ് മിഡ് വെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയായ സുനിലിന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ് നിറവേറ്റിയിരിക്കുന്നതെന്നും പത്രകുറിപ്പില്‍ ചൂണ്ടികാണിക്കുന്നു. യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സുനില്‍ നല്‍കിയ സംഭാവന മാതൃകാപരമാണെന്ന് റോക്ക്‌ഫോര്‍ഡ് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here