ഡാളസ് : ഒക്ടോബര്‍ ഒന്ന് മുതല്‍ ഫഌ സീസന്‍ ആരംഭിച്ചതിനുശേഷം ഫ്ളു വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയില്‍ മാത്രം പതിനെട്ടായെന്ന് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് അധികൃതര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

മരിച്ചവരില്‍ ആറ് പേര്‍ ഡാളസ്സില്‍ നിന്നും ഏഴുപേര്‍ ഗാര്‍ലന്റ് സിറ്റിയില്‍ നിന്നുമാണ്. 47 വയസ് മുതല്‍ 88 വരെ പ്രായമുള്ളവരാണ് മരിച്ചവര്‍. ഇതിനു മുമ്പ് ഡാളസ് കൗണ്ടിയില്‍ ഫഌ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം റിക്കാര്‍ഡായത് 2013-2014 വര്‍ഷങ്ങളിലാണ്. അമ്പത്തിയഞ്ച് മുതിര്‍ന്നവരും, 3 കുട്ടികളുമാണ് മരിച്ചതെങ്കില്‍ 2016- 2017 ല്‍ 17 പേര്‍ മാത്രമാണ് മരിച്ചത്.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഫ്ളു സീസണ്‍ ഏറ്റവും അപകടകാരിയാകുന്നത്. ഇത് മെയ് വരെയും നീളാം എന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഫഌ ഷോര്‍ട്ട് പ്രതിരോധശക്തി കുറഞ്ഞതാണെന്ന് പൊതുവെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഡാളസ്സിലെ പല പ്രധാന ആശുപത്രികളും ഫ്‌ളൂവൈറസ് ബാധിച്ചവരെ തുടക്കത്തില്‍ ചികിത്സിക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നു. മാരക വൈറസ് ബാധിച്ചവരെ മാത്രമേ ആശുപത്രിയില്‍ ചികിത്സിക്കുന്നതിന് സൗകര്യമുള്ള എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here