ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി നടന്നു. യോഗത്തില്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ അതിഥിയായിരുന്നു. പ്രസിഡന്റ് ഫാ. ജോണ്‍ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

എക്യൂമെനിക്കല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഹൗസ് ടു ഹൗസ് കാരളിങിലൂടെ സമാഹരിച്ച തുക ആറു സഭകളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്കായി വീതിച്ചു നല്‍കി. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ ലൈറ്റ് ടു ലൈഫ് എന്ന വിദ്യാഭ്യാസ സഹായ നിധി, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആര്‍ദ്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഖി ദുരിത നിവാരണ ഫണ്ട്, സിഎസ്‌ഐ സഭയുടെ മധ്യ കേരള ഭദ്രാസനത്തിന്റെ കീഴിലുള്ള ഉത്തരാഞ്ചല്‍ മിഷന്റെ വിദ്യാഭ്യാസ സഹായ നിധി, മലങ്കര യാക്കോബായ സഭയുടെ അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിന്റെ ആരോഗ്യ സംരക്ഷണ പദ്ധതി, സിറോ – മലങ്കര കത്തോലിക്കാ സഭയുടെ പാറശ്ശാല ഭദ്രാസനത്തിന്റെ ഓഖി ദുരിത നിവാരണ ഫണ്ട്, സീറോ -മലബാര്‍ കത്തോലിക്ക സഭയുടെ സെന്റ് തോമസ് സീറോ – മലബാര്‍ കത്തോലിക്ക ഷിക്കാഗോ ഭദ്രാസനത്തിന്റെ ഓഖി റിലീഫ് ഫണ്ട് എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണു നല്‍കിയത്. വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഡെന്നി ഫിലിപ്പ്, വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, കോശി ജോര്‍ജ്, ഫാ. ആകാശ് പോള്‍, ഫാ. നോബി അയ്യനേത്ത്, ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ അഭിവന്ദ്യ തിരുമേനിയില്‍ നിന്നും എക്യുമെനിക്കല്‍ ഫെഡറേഷനന്‍ നല്‍കുന്ന സംഭാവന സ്വീകരിച്ചു.

ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും പരിപാടികളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തി ദി എക്യുമെനിസ്റ്റ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം പ്രകാശനം ചെയ്യുന്നതിന് അഭിവന്ദ്യ എപ്പിസ്‌കോപ്പയെ സെക്രട്ടറി ഷാജി തോമസ് ജേക്കബ് ക്ഷണിക്കുകയും അതിന്റെ ആദ്യ കോപ്പി പ്രസിഡന്റ് ഫാ. ജോണ്‍ തോമസിനു നല്‍കി തിരുമേനി പ്രകാശനവും ചെയ്തു.

തുടര്‍ന്ന് നടന്ന ക്രിസ്മസ് കാരളിനും കലാപരിപാടികളിലും എക്യുമെനിക്കല്‍ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. വിവിധ സഭകളെ പ്രതിനിധീകരിച്ചു വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. ഡെന്നി ഫിലിപ്പ്, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. ആകാശ് പോള്‍, ഫാ. നോബി അയ്യനേത്ത്, റവ. ജേക്കബ് ജോണ്‍, ഫാ. ജോര്‍ജ് മാത്യു, റവ. ജോജി തോമസ്, റവ. സജിത് തോമസ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് സ്വാഗതവും റവ. റോബിന്‍ മാത്യു കൃതജ്ഞതയും അറിയിച്ചു.

പ്രസിഡന്റ് ഫാ. ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ്, സെക്രട്ടറി ഷാജി തോമസ് ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍ താമരവേലില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് വര്‍ഗീസ് കുര്യന്‍, തോമസ് വര്‍ഗീസ്, ട്രഷറര്‍ സുരേഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ തോമസ് വര്‍ഗീസ്, ജോര്‍ജ് തോമസ്, പോള്‍ കുര്യന്‍, റോയ്ഓ ബേബി, തോമസ് തടത്തില്‍, ക്വയര്‍ കോര്‍ഡിനേറ്റേഴ്‌സ് ജോളി ഏബ്രഹാം , ലിജ ശാമുവേല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജിന്‍സി ജോര്‍ജും തോമസ് വര്‍ഗീസും എംസിമാരായി പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here