Home / കേരളം / സിറോ മലബാർ സഭ ആർക്കുവേണ്ടി?

സിറോ മലബാർ സഭ ആർക്കുവേണ്ടി?

ജീസസ് തുടങ്ങിവയ്ച്ചദൗത്യം മുന്നോട്ടു കൊണ്ടുപോയി ലോകം മുഴുവൻ പ്രചരിപ്പിക്കുക കൂടാതെ  വിശ്വാസികളെ നേർവഴിക്കു നയിക്കുന്നതിനും അവരുടെ ആന്മീയ ആവശ്യങ്ങൾ ജന്മoമുതൽ മരണവും അതിനുശേഷവും നടത്തിക്കൊടുക്കുക  ഇതാണ് പൊതുവെ, റോമൻ കാത്തോലിക് ചർച്ചിൻറ്റെ ചുമതല എന്ന് കാനൻ നിയമം മുതൽ എല്ലാ ഇടങ്ങളിലും വ്യക്തമായി പ്രസ്‌താവിക്കുന്നു . കേരളത്തിലെ സിറോമലബാർ സഭക്ക് ആരാധന ക്രമങ്ങളിൽ, ദേശീയതയെ കണക്കിലെടുത്തു ഒരുപാടു മാറ്റങ്ങൾ വരുത്തുന്നതിന് പരിശുദ്ധ സിംഹാസനം അനുവാദം നൽകിയിട്ടുണ്ട് എന്നിരുന്നാൽ ത്തന്നെയും മറ്റു ഭരണ സംവിധാങ്ങൾ കാനൻ നിയമങ്ങൾ അനുസരിച്ചു വേണമെന്നത് മാറ്റിയിട്ടില്ല. കാനൻ നിയമാവലി വകുപ്പ്‌ 1254 പ്രകാരം ലോകപരമായ സ്വത്തുക്കൽ വാങ്ങുന്നതിന് ഓരോ രൂപതകൾക്കും അനുവാദമുണ്ട് എന്നാൽ ഇങ്ങനെ വാങ്ങുന്ന വസ്തുക്കളുടെ ഉദ്ദേശവും ഉപയോഗവുംനിയമങ്ങളിൽപറയുന്നു   , ഒന്ന്: ദൈവത്തെ ആരാധിക്കുന്നതിനുള്ളൊരിടം, രണ്ട് : ആതുര സേവനം ഇവ,  ഇതേ കാനൻ വ്യവസ്ഥയിൽ തറപ്പിച്ചു അനുശാസിക്കുന്നു.കൂടാതെ ഇതിനായി സ്വരൂപിക്കുന്ന വസ്തുക്കളുടെ നിയത്രണം ഒരു രൂപതാ ഉപദേശ സമിതിയുടെ കീഴിലും ആയിരിക്കണം. ബിഷപ്പ് ആയിരിക്കും…

ബി.ജോൺ കുന്തറ

ജീസസ് തുടങ്ങിവയ്ച്ചദൗത്യം മുന്നോട്ടു കൊണ്ടുപോയി ലോകം മുഴുവൻ പ്രചരിപ്പിക്കുക കൂടാതെ വിശ്വാസികളെ നേർവഴിക്കു നയിക്കുന്നതിനും

User Rating: Be the first one !

ജീസസ് തുടങ്ങിവയ്ച്ചദൗത്യം മുന്നോട്ടു കൊണ്ടുപോയി ലോകം മുഴുവൻ പ്രചരിപ്പിക്കുക കൂടാതെ  വിശ്വാസികളെ നേർവഴിക്കു നയിക്കുന്നതിനും അവരുടെ ആന്മീയ ആവശ്യങ്ങൾ ജന്മoമുതൽ മരണവും അതിനുശേഷവും നടത്തിക്കൊടുക്കുക  ഇതാണ് പൊതുവെ, റോമൻ കാത്തോലിക് ചർച്ചിൻറ്റെ ചുമതല എന്ന് കാനൻ നിയമം മുതൽ എല്ലാ ഇടങ്ങളിലും വ്യക്തമായി പ്രസ്‌താവിക്കുന്നു .

കേരളത്തിലെ സിറോമലബാർ സഭക്ക് ആരാധന ക്രമങ്ങളിൽ, ദേശീയതയെ കണക്കിലെടുത്തു ഒരുപാടു മാറ്റങ്ങൾ വരുത്തുന്നതിന് പരിശുദ്ധ സിംഹാസനം അനുവാദം നൽകിയിട്ടുണ്ട് എന്നിരുന്നാൽ ത്തന്നെയും മറ്റു ഭരണ സംവിധാങ്ങൾ കാനൻ നിയമങ്ങൾ അനുസരിച്ചു വേണമെന്നത് മാറ്റിയിട്ടില്ല.

കാനൻ നിയമാവലി വകുപ്പ്‌ 1254 പ്രകാരം ലോകപരമായ സ്വത്തുക്കൽ വാങ്ങുന്നതിന് ഓരോ രൂപതകൾക്കും അനുവാദമുണ്ട് എന്നാൽ ഇങ്ങനെ വാങ്ങുന്ന വസ്തുക്കളുടെ ഉദ്ദേശവും ഉപയോഗവുംനിയമങ്ങളിൽപറയുന്നു   , ഒന്ന്: ദൈവത്തെ ആരാധിക്കുന്നതിനുള്ളൊരിടം, രണ്ട് : ആതുര സേവനം ഇവ,  ഇതേ കാനൻ വ്യവസ്ഥയിൽ തറപ്പിച്ചു അനുശാസിക്കുന്നു.കൂടാതെ ഇതിനായി സ്വരൂപിക്കുന്ന വസ്തുക്കളുടെ നിയത്രണം ഒരു രൂപതാ ഉപദേശ സമിതിയുടെ കീഴിലും ആയിരിക്കണം. ബിഷപ്പ് ആയിരിക്കും എല്ലാത്തിനും അന്തിമ തീരുമാനം എടുക്കുന്നത്.

എന്നിരുന്നാൽ ത്തന്നെയും ഒരു മേലധികാരിക്കും ഏകപഷീയമായ തീരുമാനങ്ങൾ എടുക്കാമെന്ന് അനുശാസിക്കുന്നുമില്ല.ആഒരധികാരം പോപ്പിനുമാത്രമേയുള്ളു.അപ്രമാദിത്വം ഒരു ബിഷോപ്പിനും കൊടുത്തിട്ടില്ല.

ഇപ്പോൾ കേരളത്തിൽ സിറോ മലബാർ സഭയിൽ നടക്കുന്ന സംഭവങ്ങൾ വെറും നിസാരം എന്നുകണ്ട് ആർക്കും തള്ളിക്കളയുവാൻ പറ്റില്ല. പരിശോധിച്ചാൽ കാണുവാൻ പറ്റും ഇവിടെ കാനൻ നിയമങ്ങൾ മാത്രമല്ല ഒരു രാജ്യത്തിൻറ്റെ സിവില്‍  നിയമലംഘനവും നടന്നിരിക്കുന്നു.കാനൻ ലോ,  മറ്റുനിയമങ്ങൾ അവഗണിക്കുന്നതിന് ആർക്കും സമ്മതം നൽകുന്നില്ല.

കേരളത്തിലെ എല്ലാ പള്ളികളുടേയും രൂപതകളുടേയും ആരംഭവും വളർച്ചയും പരിശോധിച്ചാൽ മനസ്സിലാകും എല്ലാം അനേകം സാധാരണ വിശ്വാസികളുടെ വിയർപ്പിൽ നിന്നും ഉടലെടുത്തവ എന്ന്..ആയതിനാൽ അരമനകളിൽ നടക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിനും വിമർശിക്കുന്നതിനും അല്മായർക്ക് അധികാരമുണ്ട് അവകാശമുണ്ട്.

അരമനകൾ വാങ്ങുന്ന വസ്തുക്കളുടെ ഉദ്ധേശശുദ്ധിവരെ നിയമങ്ങൾക്കെതിര്. മെഡിക്കൽ കോളേജ് കെട്ടിപ്പടുക്കുന്നത് വിശ്വാസികളുടെ എന്താൻമീയതയുടെ പരിരക്ഷണത്തിന്? അതവിടെ നിൽക്കട്ടെ അതിനായി വൻ തുകകൾ ബാങ്കുകളിൽ നിന്നും വായ്പ്പവാങ്ങുക ഉദ്ദേശിച്ച സംരംഭം നടക്കില്ല എന്ന് വന്നപ്പോൾ വന്ന നഷ്ട്ടം നികത്തുന്നതിനെന്നും പറഞ്ഞു കയ്യിലിരുന്ന മറ്റു വസ്തുക്കൾ വിൽക്കുക ഈവിൽപ്പനകളിൽ സംസ്ഥാന ഭൂ ക്രയ വിക്രയ നിയമങ്ങളെ ലംഗിക്കുക ഇതെല്ലാം വെറുതെ വിരോധികൾ പറയുന്നതല്ല നടന്നതിന് തെളിവുകളുണ്ട്.

കാട്ടിലെത്തടി തേവരുടെആന എന്ന രീതിയിൽ പണം ചിലവഴിക്കുന്ന ഭരണമാണ് അരമനകളിൽ നടക്കുന്നത്.രാഷ്ട്രീയക്കാർ ഇവരുടെ പോക്കറ്റുകളിലാണെന്നുള്ള ഒരഹംഗാരം അനവധി ബിഷോപ്പുമാർക്കുണ്ട് . ഇവരിൽ  പലരേയും രാഷ്ട്രീയക്കാർക്കും പേടിയാണ് കാരണം ഇവർക്ക് “വോട്ട് ബാങ്ക്” എന്ന ആയുധം കയ്യിലുണ്ട്. എന്താണീ വോട്ട് ബാങ്ക് പിതാക്കന്മാരുടെ താളങ്ങൾക്കു തുള്ളുന്ന അല്മായർ .

യേശു ക്രിസ്‌തു ഒരുനാണയമെടുത്തിട്ട് രണ്ടു വശവും കാട്ടി എന്തു പറഞ്ഞു സീസറിനുള്ളത് സീസർക്കും ദൈവത്തിനുള്ളത്  ദൈവത്തിനും എന്നുവയ്ച്ചാൽ നികുതി വെട്ടിക്കരുതെന്ന് . ഇവിടെ ഒരു തെറ്റുപറ്റി തിരുത്താം എന്നതല്ല ഉത്തരം. ഒത്തുതീർപ്പുകാർ രംഗത്തുവരും എല്ലാം രഹസ്യമായി മൂടിക്കെട്ടുന്നതിന്.

ഇവിടെ ഒരു കൊച്ചുകുഞ്ഞു ഗ്ലാസ്സ് നിലത്തിട്ടുടച്ചു എന്ന തെറ്റല്ല നടന്നിരിക്കുന്നത്. അനേകം ഡിഗ്രികൾ പേരിൻറ്റെ പിന്നിൽ തൂക്കിയിട്ട് ഞങ്ങൾ ദൈവദാസർ പരിശുദ്ധർ എന്നെല്ലാം നെറ്റിയിൽ ഒട്ടിച്ചിട്ടുള്ള  മഹാന്‍മാരാണ് . ഞങ്ങളെ മറ്റുള്ളവർ കളിപ്പിച്ചു നിയമങ്ങൾ ശ്രദ്ധിച്ചില്ല ഇതൊന്നും ഇനിയുള്ള കാലം ആരും വിശ്വസിക്കില്ല.

സാധാരണക്കാർ ചെയ്താൽ ജയിലിൽ പോകുന്ന തെറ്റുകളാണ് ഇവർചെയ്തിരിക്കുന്നത്. സർവ സിറോമലബാർ വിശ്വാസികൾക്കുംഅപമാനംവരുത്തിവയ്ച്ചിരിക്കുന്നു.വിശ്വാസികൾമനസിലാക്കൂ,സഭഉണ്ടാക്കിയിരിക്കുന്നത്, കൊട്ടാരങ്ങൾ നിർമിച്ചു ബിഷപ്പുമാർക്ക് താമസിക്കുന്നതിനും പുരോഹിതവർഗത്തിനു ഒരു ജോലിസ്ഥിരത  വരുത്തുന്നതിനും മാത്രമല്ല എന്ന്.

 മോക്ഷവും നരകവും മുന്നിൽക്കാട്ടിനടത്തുന്ന അടവുകളൊന്നും ഈയുഗത്തിൽ ഇനിവിലപ്പോകില്ല. ഇവർക്കെല്ലാം ഇനിയെന്തു ധാർമികാവകാശമുണ്ട് പത്തുകല്പനകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാൻ പഠിപ്പിക്കുവാൻ ? അല്മായർ ഉച്ചത്തിൽ പറയുക അരമന ഭരണത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്ന്. അരമന സ്വത്തുക്കൾ ആരുടേയും കുടുംബമുതലല്ല ധൂർത്തടിക്കുന്നതിനും തോന്നുന്നതുപോലെ ഉപയോഗിക്കുന്നതിനും.

 ഇനിമുതൽ അരമനരഹസ്യം എന്ന വാക്കിന് പ്രസക്തിയില്ല അല്ലാതെ ബാൻടൈഡ് ഒട്ടിച്ചു പ്രശ്നങ്ങൾ തീർക്കാമെന്നുള്ള നിലപാടിന് ചെവികൊടുക്കരുത്.  പിതാക്കന്മാരെ വിമർശിച്ചാൽ മറ്റുമതങ്ങളുടെ മുൻപിൽ നാം തോറ്റുപോകും എന്നെല്ലാം പറഞ്ഞു മുതലക്കണ്ണീരുമൊഴിക്കി പലേ അരമന ശിങ്കിടികളും രംഗത്തുവരും.  വേറൊന്നു കേൾക്കുന്നത് ഇവ ചർച്ച നടത്തുന്നതിന് കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട് അവരുടെ തീരുമാനം വരട്ടെ. കമ്മറ്റി ചർച്ച ചെയ്താൽ ചെയ്ത തെറ്റ് മാഞ്ഞുപോകുമോ എന്തവാ കമ്മറ്റി ഒരു കുമ്പസാരക്കൂടോ? എല്ലാത്തിനും ഒരു  സുതാര്യത വരുത്തിയ ശേഷമേ വിശ്വാസികൾ അരമനപടികളിൽ നിന്നും പിന്മാറാൻ പാടുള്ളു.

ബി.ജോൺ കുന്തറ

Check Also

കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി കോട്ടക്കല്‍ നഗരസഭക്ക് ഡയാലിസിസ് മെഷീന്‍ നല്‍കുന്നു

കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി അല്‍ മാസ് ആശുപത്രിയുമായി സഹകരിച്ചു കോട്ടക്കല്‍ നഗരസഭക്ക് വാങ്ങി നല്‍കുന്ന ഡയാലിസിസ് മെഷീന്റെ ഫണ്ട് …

Leave a Reply

Your email address will not be published. Required fields are marked *