Home / അമേരിക്ക / മലയാളി പെന്തക്കോസത് കോണ്‍ഫ്രന്‍സ്: അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും

മലയാളി പെന്തക്കോസത് കോണ്‍ഫ്രന്‍സ്: അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും

ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 5 മുതല്‍ 8 വരെ നടത്തപ്പെടുന്ന 36 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ.സാമുവേല്‍ റോഡ്രിഗീസ്, റവ. ഡേവിഡ് നാസര്‍, ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യൂ, ബ്രദര്‍ മോഹന്‍ സി. ലാസറസ്, തുടങ്ങിയവര്‍ എത്തിച്ചേരും. ലോകത്തിലെ ഏറ്റവും വലിയ സ്പാനിഷ് ക്രിസ്ത്യന്‍ സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് (എന്‍എച്ച്‌സിസി) പ്രസിഡന്റാണ് റവ.ഡോ.സാമുവേല്‍ റോഡ്രിഗസ്. അമേരിക്കയിലെ മുന്‍നിര പ്രഭാഷകരില്‍ ആദ്യ പത്തില്‍ സ്ഥാനമുള്ള ഇദ്ദേഹം, സ്വാധീനം ചെലുത്തിയ നിരവധി കമ്മ്യൂണിറ്റികളും, ക്രിസ്ത്യന്‍ മത നേതാക്കളും ലോകമെമ്പാടും സത്യ സുവിശേഷത്തിന്റെ പ്രചാരകരായി പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ മികച്ച 100 ക്രിസ്ത്യന്‍ നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന റോഡ്രിഗസ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. റോഡ്രിഗസ് നിലവില്‍ അമേരിക്കയിലെ പ്രമുഖ ബോര്‍ഡുക ളായ ഗോര്‍ഡന്‍ കോന്‍വെല്‍ തിയോളജിക്കല്‍ സെമിനാരി, നാഷണല്‍…

നിബു വെള്ളവന്താനം

ബോസ്റ്റണ്‍ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 5 മുതല്‍ 8 വരെ നടത്തപ്പെടുന്ന 36 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷക

User Rating: Be the first one !

ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 5 മുതല്‍ 8 വരെ നടത്തപ്പെടുന്ന 36 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ.സാമുവേല്‍ റോഡ്രിഗീസ്, റവ. ഡേവിഡ് നാസര്‍, ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യൂ, ബ്രദര്‍ മോഹന്‍ സി. ലാസറസ്, തുടങ്ങിയവര്‍ എത്തിച്ചേരും.

ലോകത്തിലെ ഏറ്റവും വലിയ സ്പാനിഷ് ക്രിസ്ത്യന്‍ സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് (എന്‍എച്ച്‌സിസി) പ്രസിഡന്റാണ് റവ.ഡോ.സാമുവേല്‍ റോഡ്രിഗസ്. അമേരിക്കയിലെ മുന്‍നിര പ്രഭാഷകരില്‍ ആദ്യ പത്തില്‍ സ്ഥാനമുള്ള ഇദ്ദേഹം, സ്വാധീനം ചെലുത്തിയ നിരവധി കമ്മ്യൂണിറ്റികളും, ക്രിസ്ത്യന്‍ മത നേതാക്കളും ലോകമെമ്പാടും സത്യ സുവിശേഷത്തിന്റെ പ്രചാരകരായി പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ മികച്ച 100 ക്രിസ്ത്യന്‍ നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന റോഡ്രിഗസ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. റോഡ്രിഗസ് നിലവില്‍ അമേരിക്കയിലെ പ്രമുഖ ബോര്‍ഡുക ളായ ഗോര്‍ഡന്‍ കോന്‍വെല്‍ തിയോളജിക്കല്‍ സെമിനാരി, നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍സ് തുടങ്ങിയവയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള എഴുത്തുകാരനും ലോകപ്രശസ്ത പ്രസിദ്ധീകരണങ്ങളില്‍ പങ്കു വഹിക്കുകയും ചെയ്യുന്ന പ്രധാനിയുമാണ്.

പ്രമൂഖ വേദ പണ്ഡിതനും സാഹിത്യകാരനും െ്രെകസ്തവ എഴുത്തുകാരനും, മികച്ച ആത്മീയ പ്രഭാഷകനും മിഷണറിയുമായ ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യൂ ലോക മലയാളികളേവര്‍ക്കും സുപരിചിതനാണ്. ഗ്രന്ഥകര്‍ത്താവും കൗണ്‍സിലറുമായ ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍, ജീസസ് മിഷന്‍ ഇന്ത്യയുടെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്. കേരള പെന്തക്കോസ്ത് സഭകളെപറ്റി വിശദവും വിശാലവുമായ ചരിത്ര പുസ്തകം രചിച്ചിട്ടുണ്ട്.

സുവിശേഷകനായ മോഹന്‍ സി.ലാസറസ് ലോകമെമ്പാടുമുള്ള എല്ലാ െ്രെകസ്തവരും അറിയപ്പെടുന്ന പ്രമുഖ സുവിശേഷകനാണ്. മിഷന്‍ സംരംഭങ്ങളുടെ ശക്തമായ പിന്തുണക്കാരനാണ് ഇദ്ദേഹം. കൂടാതെ ഇന്ത്യയിലെ പല തദ്ദേശീയ മിഷന്‍ ഏജന്‍സികളെയും പിന്തുണയ്ക്കുന്നു. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ന്യൂ ലൈഫ് സൊസൈറ്റി (എന്‍ എല്‍ എസ്), ഗുഡ് സമരിയന്‍ ക്ലബ് (ജി.എസ്.സി), ന്യൂ ലൈഫ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (എന്‍ എല്‍ ഡി സി സി) എന്നിവയിലൂടെ നിരവധി ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടും നിരവധി ടെലിവിഷന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു.

ഇറാനില്‍ ജനിച്ച റവ. ഡേവിഡ് നാസ്സര്‍ 18മത്തെ വയസ്സില്‍ തന്റെ മുസ്ലീം പാരമ്പര്യം തള്ളുകയും ക്രിസ്ത്യാനിയായിത്തീരുകയും ചെയ്തു. രാജ്യത്തെ മുന്‍നിരയിലുള്ള പ്രസംഗകരിലൊരാളായ ഡേവിഡ്, ദൈവം നല്‍കിയ കഴിവുപയോഗിച്ച് ക്രിസ്തുവിന്റെ സുവിശേഷം 700,000 ത്തിലധികം ആളുകളോട് ഓരോ വര്‍ഷവും സംസാരിക്കുന്നു. ലൂവര്‍ സെറ്റ്‌ഫോര്‍ഡ്, ലൂസ് സേഫ്, ലുക്‌സ് ഷെപ്പേഡ്, ആരാധനകൂട്ടായ്മ തുടങ്ങിയവയിലൂടെനോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രതിവാര വിദ്യാര്‍ത്ഥികളുടെ സമ്മേളനം ഉള്‍പ്പെടെയുള്ള ആത്മീയ യോഗങ്ങള്‍ ക്രമീകരിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ വൈദിക അടിത്തറ ശക്തിപ്പെടുത്തുവാന്‍ പരിശ്രമിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു വരുന്നു.

മുഖ്യ പ്രാസംഗികരെ കൂടാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി മറ്റും എത്തിച്ചേരുന്ന കര്‍ത്ത്യ ശുശ്രൂഷകന്മാരും വിവിധ സെക്ഷനുകളില്‍ ദൈവവചനം പ്രസംഗിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് ഇടിക്കുള തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ സംബദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജിനും ജനുവരി 31ന് മുമ്പ് റിസര്‍വ്വ് ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.pcnak2018.org

വാര്‍ത്ത: (നിബു വെള്ളവന്താനം, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Check Also

ഫ്‌ളോറിഡ വെടിവെപ്പ് ; എഫ്ബിഐയ്ക്കു നേരെ വിമര്‍ശനമുന്നയിച്ച് ഡൊണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 17 കുട്ടികളുടെ മരണത്തിനിരയായ വെടിവെയ്പ്പ് മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്ന എഫ്ബിഐയെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് …

Leave a Reply

Your email address will not be published. Required fields are marked *