Home / ലോകം / കാനഡയിൽ പുതിയതായി എത്തിയവർക്കായി സൗജന്യ ഏക ദിന ശില്പശാല!

കാനഡയിൽ പുതിയതായി എത്തിയവർക്കായി സൗജന്യ ഏക ദിന ശില്പശാല!

ടൊറോന്റോ : കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും   വിവിധ  വിഷയങ്ങളിൽ  ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.! എറ്റോബികോക്ക്‌  സിവിക്ക്  സെന്ററിൽ  ജനുവരി 27 ശനിയാഴ്ച  രാവിലെ 10  മുതൽ വൈകുന്നേരം 6 മണിവരെയാണ് ശിൽപ്പശാല. പ്രശസ്ത ഇന്റർനാഷണൽ  കരിയർ കോച്ചായ  ഗബ്രിയേലാ  കാസിനോനു,  കാനഡയിൽ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും  നിർദേശങ്ങളും  അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും  ഈ ശില്പശാലയിലൂടെ നൽകുന്നതാണ്. ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും  സൈബർ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ്സ്  "സൈബർ ഗുരു " എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്ക്യം അയ്യരുടെ നേതൃത്വത്തിൽ  നടക്കും . കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട  അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും  ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ  അവതരിപ്പിക്കുന്നത് . കൂടാതെ, സാമ്പത്തിക ഉപദേശങ്ങൾ, സെറ്റിൽമെന്റ്  സർവീസുകൾ , ആരോഗ്യപരമായ ഭക്ഷണരീതികളും  ജീവിതശൈലികളും  തുടങ്ങിയ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട  നിരവധി  വിഷയങ്ങൾ  അതാത്  മേഖലകളിൽ …

ജെയ്‌സൺ മാത്യു

കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.!

User Rating: Be the first one !

ടൊറോന്റോ : കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും   വിവിധ  വിഷയങ്ങളിൽ  ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.!

എറ്റോബികോക്ക്‌  സിവിക്ക്  സെന്ററിൽ  ജനുവരി 27 ശനിയാഴ്ച  രാവിലെ 10  മുതൽ വൈകുന്നേരം 6 മണിവരെയാണ് ശിൽപ്പശാല.

പ്രശസ്ത ഇന്റർനാഷണൽ  കരിയർ കോച്ചായ  ഗബ്രിയേലാ  കാസിനോനു,  കാനഡയിൽ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും  നിർദേശങ്ങളും  അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും  ഈ ശില്പശാലയിലൂടെ നൽകുന്നതാണ്.

ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും  സൈബർ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ്സ്  “സൈബർ ഗുരു ” എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്ക്യം അയ്യരുടെ നേതൃത്വത്തിൽ  നടക്കും .

കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട  അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും  ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ  അവതരിപ്പിക്കുന്നത് .

കൂടാതെ, സാമ്പത്തിക ഉപദേശങ്ങൾ, സെറ്റിൽമെന്റ്  സർവീസുകൾ , ആരോഗ്യപരമായ ഭക്ഷണരീതികളും  ജീവിതശൈലികളും  തുടങ്ങിയ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട  നിരവധി  വിഷയങ്ങൾ  അതാത്  മേഖലകളിൽ  പ്രാവീണ്യം  നേടിയവർ ഈ ശിൽപ്പശാലയിൽ  അവതരിപ്പിക്കുന്നുണ്ട്.

കാനഡായിൽ കുടിയേറി വിവിധ മേഖലകളിൽ  ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ് വർക്കിങ്  നടത്താനും  ഈ ശിൽപ്പശാലയിൽ സൗകര്യമൊരുക്കുന്നുണ്ടെന്ന്  ശില്പശാലക്ക്  ചുക്കാൻ പിടിക്കുന്ന മാനേജിംഗ്  ഡയറക്‌ടർ  മേരി അശോക്  അറിയിച്ചു

കാനഡയിലെ  ഇമ്മിഗ്രേഷൻ – സിറ്റിസൺഷിപ്പ്   മന്ത്രാലയത്തിന്റെ  സഹായ സഹകരണത്തോടെ ഡാൻസിംഗ് ഡാംസൽസാണ്  ഈ  സൗജന്യ   ശിൽപ്പശാലക്ക്  നേതൃത്വം  നൽകുന്നത്. കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു നോൺ -പ്രോഫിറ്റ്  സംഘടനയാണ്  ഡാൻസിംഗ് ഡാംസൽസ് .

 ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  www.ddshows.com  എന്ന വെബ്‌സൈറ്റിൽ  ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.  രജിസ്‌ട്രേഷൻ  സൗജന്യമാണ്.  ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക്  ബസ് / ട്രെയിൻ  ടിക്കറ്റുകളും  , ഭക്ഷണവും  ശില്പശാലക്കു വേണ്ട സാധന-സാമഗ്രികളും  സൗജന്യമായി   ലഭിക്കും.

ശില്പശാലയുടെ  സമാപനസമ്മേളനത്തിൽ  പങ്കെടുത്തവർക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും മാർച്ചു- 3 ന്  ടൊറോന്റോ സിറ്റി ഹാളിൽ  നടക്കുന്ന ഇന്റർനാഷണൽ വിമൻസ്  ഡേ  സെലിബ്രേഷന്റെ  കിക്ക്‌ ഓഫും  നടത്തുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്  : വിഷ്ണു : 416 890 9947, സലോമി :416 420 7803 , ബാലാജി : 647 675 5432, യുവറാണി : 647 632 9301, തമിഴ് സെൽവൻ : 905 783 3468    എന്നിവരുമായി ബന്ധപ്പെടുക.

Check Also

ഇന്ത്യന്‍ വംശജരായ അമ്മയും മകളും ബ്രാംപ്ടണില്‍ കൊലചെയ്യപ്പട്ടു

ബ്രാമ്പ്ടണ്‍ : ഇന്ത്യന്‍ വംശജര്‍ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തി നിലയില്‍ കണ്ടെത്തി . …

Leave a Reply

Your email address will not be published. Required fields are marked *