Home / അമേരിക്ക / ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍ ഇടംനേടി

ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍ ഇടംനേടി

തിരുവനന്തപുരം: ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ ഹാളില്‍ വച്ചു നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയില്‍ നിന്ന് അറ് മലയാളികളാണ് അന്തിമ ലിസ്റ്റില്‍ ഇടം നേടിയത്.

ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധന്‍, സുനില്‍ തൈമറ്റം, ജോസ് കാനാട്ട്, സതീശന്‍ നായര്‍, ഇ.എം. സ്റ്റീഫന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്.

141 നിയമസഭാംഗങ്ങളും, 33 പാര്‍ലമെന്റ് അംഗങ്ങളും, 99 വിദേശ മലയാളികളും, 42 ഇന്ത്യയില്‍ നിന്നുള്ള കേരളത്തിനു വെളിയിലുള്ളവരും, പ്രമുഖരായ 30 വ്യവസായികളും, 6 തിരിച്ചെത്തിയ പ്രവാസി മലയാളികളും ഉള്‍പ്പടെ 351 പേര്‍ അടങ്ങുന്നതാണ് ലോക കേരള സഭ.

Check Also

ഹജ്ജ് സബ്‌സിഡിയും എയര്‍ ഇന്ത്യയും (ലേഖനം : മൊയ്തീന്‍ പുത്തന്‍‌ചിറ)

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കാരണം, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കേണ്ടത് …

Leave a Reply

Your email address will not be published. Required fields are marked *