ന്യൂ യോർക്ക് : ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്റെ പിതാവും മുൻ ഗവൺമെൻറ് കോൺട്രാക്ടറുമായിരുന്ന മുവാറ്റുപുഴ ഉരൂമന പടിയെടത്തു വി ഇട്ടൻ പിള്ള (97) യുടെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി.ഭാര്യ പരേതയായ ഏലിയാമ്മ ഇട്ടൻപിള്ള. സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ അദ്ദേഹം ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനും , കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

മറ്റുമക്കൾ,മേരി ഈപ്പന്‍, ഫൊക്കാന നേതാവും മുൻ യോങ്കേഴ്‌സ് മലയാളീ കമ്മ്യൂണിറ്റി അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന ഷെവ. ജോര്‍ജ് ഇട്ടന്‍ ,ജെയ്ംസ് ഇട്ടന്‍, ഡെയ്‌സി പോള്‍ എന്നിവരും
മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍(ന്യൂയോർക് ട്രാൻസിസ്‌റ് അതോറിറ്റി).സംസ്‌കാരം ഞായറാഴ്ച(14) 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍.

വി. ഇട്ടൻ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗിസ് ; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ്, നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here