വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഹെയ്റ്റിയില്‍ നിന്നും കുടിയേറുന്നവരെ സംരക്ഷിക്കാന്‍ ചില യുഎസ് ജനപ്രതിനിധികള്‍ നടത്തുന്ന ശ്രമത്തെ അപഹസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണു സഹായിക്കേണ്ടതെന്നും അല്ലാതെ ‘വിസര്‍ജ്യ കേന്ദ്ര’മായ രാജ്യങ്ങളില്‍ നിന്നുള്ളവരെയല്ല എന്നും ട്രംപ് നടത്തിയ പരാമര്‍ശം വിവാദമായി.

നോര്‍വേ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ വംശീയ ചുവയുള്ള അശ്ലീല പരാമര്‍ശം.

അര്‍ഹരായവരെ മാത്രമേ യുഎസിലേക്കു കുടിയേറാന്‍ അനുവദിക്കാവൂ എന്ന നിലപാടാണു ട്രംപിന്. ട്രംപിന്റെ വംശീയ പരാമര്‍ശത്തെ ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപ് യുഎസിലെ ജനങ്ങള്‍ക്കായി വാദിക്കുമ്പോള്‍ എതിരാളികള്‍ മറ്റു രാജ്യക്കാരുടെ താല്‍പര്യ സംരക്ഷണത്തിനാണു ശ്രമിക്കുന്നതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here