ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഗീവര്‍ഗീസ് അലക്സ് (വിവേക്) ശെമ്മാശ്ശനെ വൈദിക പദവിയിലേക്ക് ഉയര്‍ത്തുന്നു. ന്യൂജേഴ്സി ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച്(173 N. Washington Avenue, Bergenfield, New Jersey 07621) 2018 ജനുവരി 20ാം തീയതി ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും 10 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും അതേത്തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മകത്വത്തില്‍ പട്ടംകൊട ശ്രൂഷയും നടത്തപ്പെടും. അനുഗ്രഹീതമായ ശുശ്രൂഷയിലും തുടര്‍ന്നു നടക്കുന്ന സ്വീകരണസല്‍ക്കാരത്തിലും പങ്കെടുക്കുവാന്‍ കുടുംബസമേതം എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സെന്‍റ് മേരീസ് ദേവാലയ ഭാരവാഹികളും കുടുംബാംഗങ്ങളും അറിയിച്ചു.

കോട്ടയം പൈനുങ്കല്‍ പുളിമൂട്ടില്‍ അലക്സ് വര്‍ക്കിയുടേയും സൂസന്‍ അലക്സ്ന്‍റെയും മകനാണ്. കോട്ടയം പാമ്പാടി കെ.ജി. കോളജില്‍ നിന്ന് ബിരുദം നേടി. അമേരിക്കയില്‍ ന്യൂജേഴ്സി വില്യം പാറ്റേഴ്സന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും എം.ബി. എ. യും സമ്പാദിച്ചു. ന്യൂയോര്‍ക്ക് യോങ്കേഴ്സ് സെന്‍റ് ജോസഫ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും M.Th.ഉം നേടി. ന്യൂജേഴ്സിയിലെ ഹോബോക്കനിലുള്ള സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിക്കുന്നു. റ്റെന്‍സ തോമസാണ് ശെമ്മാശന്‍റെ സഹധര്‍മ്മിണി. സഹോദരന്‍ വിനീത് അലക്സ്.

ആത്മിക, സാമൂഹ്യ, സേവന രംഗങ്ങളില്‍ ബാല്യം മുതല്‍ ഉത്സുകനും കര്‍മ്മ നിരതനുമായിരുന്നു. 2012 ല്‍ അഭി. ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി പൗരോഹിത്യത്തിന്‍റെ ആദ്യ പദവിയിലേക്ക് ഉയര്‍ത്തുകയും 2016 നവംബര്‍ 13 ാം തീയതി പൂര്‍ണ്ണ ശെമ്മാശനായി പട്ടം കൊടുക്കുകയും ചെയ്തു. ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ശെമ്മാശന്‍. ആ ഇടവകയില്‍ സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റിയംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ സണ്ടേസ്കൂള്‍ റീജിയണല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ശെമ്മാശന്‍ സണ്ടേസ്കൂളിന്‍റെ 10th Grade Examination Coordinator, Curriculum Coordinator എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അനുഗ്രഹീത സുവിശേഷ പ്രാസംഗികനും സംഘാടകനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here