കൊല്ലം:കൊല്ലത്തെ ശാസ്താംകോട്ട ശുദ്ധജല തടാകത്തെ സംരക്ഷിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിനു മുന്നില്‍ അന്ധന്റെ ഒറ്റയാള്‍ സമരം.വെള്ളകരത്തിന്റെ 25 % തടാക സംരക്ഷണത്തിനായി മാറ്റി വക്കണമെന്നാണ് ശാസ്താംകോട്ട സദാശിവന്റെ അപേക്ഷ.ശാസ്താംകോട്ട സദാശിവന് കാഴ്ചശക്തി നഷ്ടപെട്ടിട്ട് 10 വര്‍ഷത്തോളമായി കാഴ്ചയുള്ളപ്പോഴും തടാക സംരക്ഷണത്തിന് ഡൈനാമിക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പോരാട്ടം ആരംഭിച്ചിരുന്ന സദാശിവന്‍ കണ്ണില്‍ ഇരുട്ട് വീണിട്ടും തടാകത്തിന്റെ നശീകരണം കണ്ടില്ലെന്നു നടിക്കുന്നവരുടെ അന്ധത മാറ്റാന്‍ തന്റെ സമരം തുടരുന്നു.

തന്നെ ആരും ശ്രവിക്കില്ലെന്നറിയാവുന്ന സദാശിവന്‍ തന്റെ ആവശ്യങള്‍ പറയുന്ന പ്ലക്കാടും പിടിച്ചാണ് കൊല്ലം കളക്ട്രേറ്റിനു മുന്നില്‍ ഒറ്റയാള്‍ നില്‍പ്പു സമരത്തിനെത്തിയത്.

എക്കല്‍ നീക്കെ ചെയ്തും മണ്ണൊലിപ്പ് തടയാന്‍ ഫല വൃക്ഷങ്ങള്‍ നട്ടും നാളത്തെ തലമുറയ്ക്കായി ശുദ്ധജല സമ്പത്ത് കരുതണമെന്ന ന്യായമായ അപേക്ഷയാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നില്‍ ശാസ്താംകോട്ട സദാശിവന്‍ സമര്‍പ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here