ന്യൂ യോര്‍ക്ക്: T W U L 100 നല്‍കാറുള്ള സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് ഈ വര്‍ഷം നിത പാലാട്ടി അര്‍ഹയായി. ന്യൂ യോര്‍ക്കിലുള്ള യൂണിയന്‍ ഹാളില്‍ വെച്ച് പ്രസിഡന്റ് ജോണ്‍ ബി പേസ്സിറ്റെല്ലി, യൂണിയന്‍ പ്രസിഡന്റ് ടോണി ഉട്ടാണോ എന്നിവരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ബോസ്റ്റന്‍, മാസച്ചൂസ് കോളേജില്‍ അവസാന വര്‍ഷം വിദ്യാര്‍ത്ഥിനിയായ നിത ചെറുപ്പംമുതല്‍ പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും പുലര്‍ത്തിയ മികവിനുള്ള അംഗീകരമാണിത്. നിരവധി അവാര്‍ഡുകളും നിതയെത്തേടി ഇതിനോടകം എത്തിക്കഴിഞ്ഞു. ന്രുത്തത്തിലും, സംഗീതത്തിലും പ്രാവിണ്യം നേടിയ നിത, മിസ്സ് ന്യൂജേഴ്സി, മിസ്സ് ഫൊക്കാന ബ്യൂട്ടി പേജന്‍ഡ് തുടങ്ങി നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ന്യൂജേഴ്സിലെ കലാ സംഘടനയായ നാട്ടുകൂട്ടം മലയാളി മങ്ക ആയി തിരങ്ങെടുത്ത ഈ കൊച്ചു മിടുക്കി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവക അംഗവും, യുവജന സംഘടനയുടെ സജീവ പ്രവര്‍ത്തകയും ബാസ്‌കറ്റ് ബോള്‍ റ്റിമിന്റെ ചെയര്‍ പേഴ്‌സണും ആണ്. ഈ യുവ പ്രതിഭ ന്യൂജേഴ്സിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ദേവസി പാലാട്ടിയുടെയും ചിന്നമ്മ പാലാട്ടിയുടെയും മകളാണ്. റോബിന്‍ പാലാട്ടി ഏക സഹോദരന്‍. എറണാകുളം ജില്ലയിലുള്ള മഞ്ഞപ്ര സ്വദേശികളണ് പാലാട്ടി ഫാമിലി.

LEAVE A REPLY

Please enter your comment!
Please enter your name here