ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 018, രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ഗ്രാന്‍ഡ് റാഫിള്‍ വിതരണോദ്ഘാടനവും നടത്തപ്പെട്ടു.

ജനുവരി ആറിന് നടന്ന സംയുക്ത കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ക്രിസ്തുമസ് ആഘോഷ വേളയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനും ഗ്രാന്‍ഡ് റാഫിള്‍ ഉദ്ഘാടനവും ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ക്രിസ്തുമസ് ആഘോഷപരിപാടികള്‍ ഗ്ലെന്‍ ഓക്ക് ഹൈസ്‌ക്കൂളില്‍ വച്ചായിരുന്നു. യോഗത്തില്‍ കോണ്‍ഫറന്‍സ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ മുന്‍ കാലങ്ങളില്‍ നല്‍കിയിട്ടുള്ള നിര്‍ലോഭമായ എല്ലാ സഹകരണത്തിനും നന്ദി പറഞ്ഞു. കൂടാതെ ഏറ്റവും നല്ല ക്വായര്‍ സംഘത്തെ കോണ്‍ഫ്രന്‍സിലേക്കു അയച്ചതിനും നന്ദി പ്രകാശിപ്പിച്ചു. കൗണ്‍സിലിന്റെ ക്വയര്‍ കോര്‍ഡിനേറ്റര്‍ വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പയും, ക്വയര്‍ ലീഡര്‍ ജോസഫ് പാപ്പന്റെയും, നേതൃത്വം മികച്ചതായിരുന്നുവെന്നു വര്‍ഗീസ് അച്ചന്‍ സൂചിപ്പിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ആവശ്യകതയെ കുറിച്ചും വര്‍ഗീസ് അച്ചന്‍ സംസാരിച്ചു. ആദായ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ കാലാവധി ഫെബ്രുവരി 15നു അവസാനിക്കുമെന്നും പറയുകയുണ്ടായി.

ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി, ബിസിനസ് മാനേജര്‍ എബി കുറിയാക്കോസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. തോമസ് വര്‍ഗീസ്(സജി), ഫിലിപ്പോസ് സാമുവേല്‍, ആല്‍വിന്‍ ജോര്‍ജ്, ലോങ്ങ് ഐലന്‍ഡ്, ക്യൂന്‍സ്, എന്നിവിടങ്ങളില്‍ നിന്നുമുള്ള ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ യോഗത്തിനു പരിചയപ്പെടുത്തി. കൂടാതെ എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഇതിന്റെ വിജയത്തിലേക്ക് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഗ്രാന്‍ഡ് റാഫിളിന്റെ വിജയത്തിനായി ആയിരം ഡോളറിന്റെ ടിക്കറ്റ് വീതം വാങ്ങിയ ജെയിംസ് ജോര്‍ജ്, മാത്യു വര്‍ഗീസ് (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ട്), ഇവരെ തോമസ് വര്‍ഗീസ് പരിചയപ്പെടുത്തി.

ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ സ്വരൂപിക്കുന്ന വരുമാനം കലഹാരി റിസോര്‍ട്ട് ആന്‍ഡ് സെന്ററില്‍ നടക്കുന്ന ഫാമിലി കോണ്‍ഫ്രന്‍സ്ില്‍ പങ്കെടുക്കുന്ന  ഏവര്‍ക്കും സഹായമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും. ആയതിലേക്ക് ഏവരും കാലേകൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ട്. റാഫിളിന്റെ നറുക്കെടുപ്പ് കോണ്‍ഫറന്‍സ് വേദിയില്‍ ജൂലൈ 19നു നടക്കും.

റാഫിളിന്റെ ഒന്നാം സമ്മാനം മെഴ്‌സിഡസ് ബെന്‍സ് 250 SUV ആണ്, ഏകദേശം നാല്പതിനായിരം ഡോളര്‍ വിലയുണ്ട്, രണ്ടാം സമ്മാനമായ എണ്‍പതുഗ്രാം സ്വര്‍ണ്ണം, ഏകദേശം അയ്യായിരം ഡോളര്‍ വിലയുള്ളതാണ്. അത് രണ്ടു പേര്‍ക്കായി ലഭിക്കും. മൂന്നാംസമ്മാനമായ ഐഫോണ്‍ ആയിരം ഡോളറോളം വിലവരുന്നതാണ്. ഇത് മൂന്നുപേര്‍ക്ക് ലഭിക്കും.

ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത യോഗത്തില്‍ സന്നിഹിതരായിരുന്ന ഏവരോടും നിശ്ചിത കാലയളവിനുള്ളില്‍ രണ്ടായിരം ടിക്കറ്റുകള്‍ ഭദ്രാസനത്തിന്റെ എല്ലാ ഇടവകയിലും ആകര്‍ഷകമായ വിലയില്‍ വിതരണം ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ചും, അതില്‍ നിന്നും നേടാവുന്ന അത്ഭുതാവഹമായ സമ്മാനത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

താഴെ പറയുന്ന വൈദീകര്‍ പ്രസ്തുത യോഗത്തില്‍ സന്നിഹിതരായിരുന്നു.
വെരി.റവ.പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ (സെയിവില്‍) വെരി.റവ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പാ, (സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് റീഡ്ജ് വുഡ്) ഫാദര്‍ ജോണ്‍ തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ഫാ.ജോര്‍ജ് ചെറിയാന്‍ (ദിലീപ്);ഫാ. ഗ്രിഗറി വര്‍ഗീസ് (സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ചെറി ലെയ്ന്‍).

രാജന്‍ വാഴപ്പള്ളില്‍
മീഡിയ കോര്‍ഡിനേറ്റര്‍
വാഷിംഗ്ടണ്‍ ഡി.സി.

LEAVE A REPLY

Please enter your comment!
Please enter your name here