വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി
നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ആഘോഷിച്ചു .മകരവിളക്ക്‌ ദർശിക്കാൻ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് .ഗുരു സ്വാമി പാർത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേൽശാന്തിമാരായ ശ്രീനിവാസ് ഭട്ടർ, മോഹൻജി ,സതീഷ് പുരോഹിത് വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തിൽ നടന്ന മകരവിളക്ക്‌ ഉത്സവവും ദീപാരാധനയും ഭക്തർക്ക്‌ ശബരിമലയിൽ എത്തിയ പ്രതീതി ഉളവാക്കി .തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തർ.

മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌ ഇരുമുടിയെന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തി ദര്‍ശന പുണ്യം നേടിയ നിമിഷങ്ങള്‍. വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുകിയത് അറുപതു ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക്‌ സീസണ്.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിച്ച മകരവിളക്ക്‌ മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ നടത്തി . ഇരുമുടിയെന്തിയ അയ്യപ്പന്മാർ ശരണം വിളിയോടെ ക്ഷേത്രo വലംവെച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിച്ചു .നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജൻ ഗ്രൂപ്പ്‌ന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു. പടി പൂജ,നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്‌പം, ചതുര്‍ത്ഥ പാരായണം, ദിപരാധന,കർപ്പൂരാഴിക്കും ശേഷം , അന്നദാനം വും നടത്തി .ഹരിവരാസനയോടെ മകരവിളക്ക്‌ മഹോത്സവത്തിനു പരിസമാപ്‌തി ആയി.

ഭഗവാൻ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തർക്ക്‌ ആനന്ദം ഉളവാക്കി . ഭക്തരുടെ ശരണം വിളിയിൽ മകരവിളക്ക്‌ സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുഅനർജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോൾ അന്തരീക്ഷം ശരണ ഘോഷ പ്രഭയിൽ മുഖരിതമായി..വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രഭജൻ ഗ്രൂപ്പിന്റെ ഭജന കണ്ണൻജീ ,തീപൻ ,മഹലിഗം , ശ്രീറാം,ഡോ. പ്രഭ കൃഷ്ണൻ,ഡോ.സുവർണ്ണ നായർ തുടങ്ങിയവർ നയിച്ച ഭജന ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു.

ഗുരു സ്വാമി പാർത്ഥസാരഥിപിള്ള,ഗണേഷ് നായർ, രാജാൻ നായർ,രാധാകൃഷ്ണൻ.പി.കെ ,പ്രഭകൃഷ്ണൻ , ജനാർധനനൻ ഗോവിന്ദൻ, ചന്ദ്രൻ പുതിയത്തു ,ബാബു നായർ , സൻജീവ്‌ ന്യൂജേഴ്‌സി,സകൃദയൻ , അപ്പുകുട്ടൻ നായർ ,സുരേന്ദ്രൻ നായർ,ഗോപിക്കുട്ടൻ നായർ , സന്തോഷ് നായർ , ജോഷി നാരായണൻ , ,രുക്മിണി നായർ ,തങ്കമണി പിള്ള, ശൈലജ നായർ,വിജയമ്മ നായർ ,ശാമള ചന്ദ്രൻ, ലളിത രാധകൃഷ്ണൻ,രമണി നായർ , ജയശ്രീ ജോഷി, ഗീത സിന്തൽ , ഗുണപാലൻ , സബിത , നളിനി , സുനിത തുടങ്ങിയവർ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി .

ഗുരു സ്വാമി പാർത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേൽശാന്തി ശ്രീനിവാസ് ഭട്ടർ ദീപങ്ങൾ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു വീണ്ടും ഒരു കാത്തിരുപ്പ് .ഇനിയൊരു മണ്ഡലകാലത്തിന്റെ വരവിനായി മാളികപ്പുറത്തമ്മ കന്നി അയ്യപ്പനെ കാത്തിരിക്കുന്നത് പോലെ

LEAVE A REPLY

Please enter your comment!
Please enter your name here