വാഷിംഗ്ടണ്‍ ഡി സി: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് പ്രോഗ്രാം (DACA) വീണ്ടും തുടരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ്സിന്മേല്‍ യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് വില്യം അല്‍സഫ്‌സ് അനുകൂല വിധി പുറപ്പെടുവിച്ചതിനെതിരെ യു എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് 9th സര്‍ക്യൂട്ടിലും, സുപ്രീം കോര്‍ട്ടിലും ഒരേ സമയം അപ്പീല്‍ നല്‍കുമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് (ജനുവരി 16 ചൊവ്വ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡാകാ പദ്ധതിയില്‍ അതിവേഗ തീരുമാനം എടുത്ത്, ഇതിനെ തുടര്‍ന്നുള്ള നിയമ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംമ്പ് ഭരണ കൂടം ലക്ഷ്യമിടുന്നത്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു.

ഡാക പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്ന ‘ഡ്രീമേഴ്‌സ്’ തുടര്‍ന്നും വര്‍ക്ക് പെര്‍മിറ്റിന് വേണ്ടി അപേക്ഷിച്ചാല്‍ അതംഗീകരിക്കണമെന്നും, ഇവരെ പറഞ്ഞു വിടുന്നത്. ടാക്‌സ് റവന്യൂവിനെ സാരമായി ബാധിക്കുമെന്നും സാന്‍ഫ്രാന്‍സിസ്‌ക്കൊ ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം വിധിന്യായത്തില്‍ ചൂണ്ടികാട്ടി.

‘അമേരിക്കാ ഫസ്റ്റ്’ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടണമെങ്കില്‍ ആദ്യമായി അതിര്‍ത്തി സംരക്ഷിക്കേണ്ടതുണ്ടെന്നും, അതിനാവശ്യമായ സഹകരണം ഡമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുമെന്നും, തുടര്‍ന്ന് ഡാകാ പോലുള്ള സുപ്രധാന വിഷയങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ട്രംമ്പ് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here