ന്യൂഡല്‍ഹി: ഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ , ഏഴ് ഹെലിപാഡുകള്‍, ആയുധപ്പുര , കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. 10 കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മിച്ചിട്ടുണ്ടെന്നാണ് സൂചന. ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ രണ്ടാംവാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളിലാണ് ഇന്ത്യയ്ക്ക് ഭീഷണിയായേക്കാവുന്ന നിര്‍മാണങ്ങളുടെ വിശദാംശങ്ങളുള്ളത്.
ഭൂട്ടാനുമായുള്ള തര്‍ക്കമേഖലയിലാണ് ചൈനയുടെ പടയൊരുക്കം. ഇവിടെ കടന്നുകയറി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 ദിവസം നീണ്ടുനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങവാണ് ഇവയെന്നും വാദമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here