ഒന്റാറിയോ: ഒന്റാറിയോ മന്ത്രി സഭയില്‍ ഇന്തോ- കനേഡിയന്‍ അംഗം ഹരിന്ദര്‍ മാല്‍ഹി (38) ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ഇന്തോ കനേഡിയന്‍ വുമണ്‍  വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഒന്റാറിയോ മന്ത്രിസഭയില്‍ ആദ്യമായാണ് സിക്ക് വനിതാ മന്ത്രിക്ക് നിയമനം ലഭിക്കുന്നത്. ഒന്റാറിയോ പ്രീമിയര്‍ കാതലിന്‍ വയന്‍ നടത്തിയ മന്ത്രി സഭാ പുനസംഘടനയില്‍ ബ്രാംപ്ടന്‍ – സ്പ്രിംഗ് ഡെയ് ലില്‍ നിന്നുള്ള നിയമ സഭാംഗം  ഹരിന്ദന്‍ മാല്‍ഹിയെ ക്യാബിനറ്റ് റാങ്കില്‍ നിയമിക്കുകയിരുന്നു.

ഒന്റാറിയോ ലിബറല്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹരിന്ദര്‍ കാനഡയിലെ ആദ്യ സിക്ക് എംപിയായിരുന്നു ഗുര്‍ബക്‌സ് സിങ്ങിന്റെ മകളാണ് . സോഷ്യല്‍ പോളിസി, ഫിനാന്‍സ് ആന്റ് ഇക്കണോമിക്ക് അഫയേഴ്‌സ് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗമായിരുന്നു. 

അടുത്ത് നടക്കുവാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സിക്ക് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പ്രിമിയര്‍ കാതലിന്‍ ഇവരെ ക്യബിനറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 ല്‍ നിയമ സഭാംഗമാകുന്നതിന് മുമ്പ് പീല്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് അംഗമായിരുന്നു. പഞ്ചാബില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് കാനഡയില്‍ ജനിച്ച മകളാണ്‌ ഹരിന്ദര്‍.

LEAVE A REPLY

Please enter your comment!
Please enter your name here