ജിദ്ദ:യുഎഇയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി മുതല്‍ വൈറ്റമിന്‍ ഡി കുപ്പിവെള്ളം ലഭ്യമാകും. വിറ്റാമിന്‍ ഡി യുടെ അപര്യാപ്ത നേരിടുന്നവര്‍ക്ക് ഇത് സഹായകരമാകും. ഓറഞ്ച് നിറത്തിലുള്ള ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ ബോട്ടിലെ വെള്ളം ബുധനാഴചയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. ഇന്റര്‍നാഷണല്‍ വാട്ടര്‍ സമ്മിറ്റില്‍ ആണ് ഇത് അവതരിപ്പിച്ചത്.
അഗതിയ ഗ്രൂപ്പാണ് ഉത്പന്നത്തിന്റെ നിര്‍മ്മാതാക്കള്‍. ലോകത്തിലെ ആദ്യത്തെ വിറ്റാമിന്‍ ഡി ‘ജലം ആണിതെന്നും യാതൊരു പ്രേസര്‍വേറ്റീവുകളും ഇതില്‍ ഉപയോഗിക്കുന്നില്ലെന്നും കമ്പനി പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറു ശതമാനം സുരക്ഷിതമാണിതെന്ന് നിര്‍മാതാക്കളായ അഗതിയ ഗ്രൂപ്പ് അബുദാബിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
500 എം എല്‍ ബോട്ടിലെ വെള്ളത്തിനു രണ്ടു ദിര്‍ഹമാണ് വില.

ദിവസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വിറ്റാമിന്‍ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിന്റെ പകുതി വിറ്റാമിന്‍ഡി ശരീരത്തിന് ലഭിക്കും. 500, 330 മില്ലീലിറ്റര്‍ കുപ്പിവെള്ളം സൂപ്പര്‍മാര്‍ക്കറ്റുകളിലും റീട്ടെയ്ല്‍ സ്ഥാപനങ്ങളിലും ലഭ്യമാണ്.

വിറ്റാമിന്‍ഡി യുടെ കുറവുമൂലമുള്ള രോഗങ്ങളുള്ളവരാണ് രാജ്യത്തെ 78 ശതമാനം ആളുകളും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here