Home / അമേരിക്ക / മധുരം 18 മെഗാഷോ ഹൂസ്റ്റണില്‍ മെയ് 5-ന്

മധുരം 18 മെഗാഷോ ഹൂസ്റ്റണില്‍ മെയ് 5-ന്

ഹൂസ്റ്റണിലെ മലങ്കര സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം 2018 മെയ് മാസം അഞ്ചാം തീയതി പ്രശസ്ത സിനിമാതാരം ബിജു മേനോന്‍ നയിക്കുന്ന സൂപ്പര്‍ ഹിറ്റ് മെഗാഷോ " മധുരം 18 " മിസോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു .ബിജു മേനോടൊപ്പം മലയാളത്തിലെ മിന്നും താരങ്ങളായ കലാഭവന്‍ ഷാജോണ്‍ ,രാഹുല്‍ മാധവ് ,ശ്വേതാ മേനോന്‍ ,മിയാ ജോര്‍ജ് ,ശ്രിന്ദ ,നോബി ,സാജു നവോദയ ,കലാഭവന്‍ സുധി ,നജീം അര്‍ഷാദ് ,രാജേഷ് പറവൂര്‍ തുടങ്ങി 25 ഓളം കലാകാരന്‍മാര്‍ വിഖ്യാത സിനിമ സംവിധായകന്‍ ഷാഫിയുടെ ഉജ്വലമായ അവതരണത്തില്‍ നിങ്ങളെ ചിരിപ്പിക്കാനും ,ചിന്തിപ്പിക്കാനും,ഈറനണിയിക്കാനും ,എന്നും നിങ്ങള്‍ക്ക് ഓര്‍ത്തുവെക്കുവാന്‍ കുറെ മനോഹരനിമിഷങ്ങള്‍ സമ്മാനിക്കുവാനുമായി നിങ്ങളുടെ ഹൂസ്റ്റണില്‍ എത്തുന്നു. നമ്മള്‍ കണ്ടുമടുത്ത സ്‌റ്റേജ്‌ഷോകളില്‍ നിന്നും വ്യത്യസ്തമായി ഹരം കൊള്ളിക്കുന്ന പാട്ടിനും ത്രസിപ്പിക്കുന്ന ഡാന്‍സിനും ,കുടുകുടെ ചിരിപ്പിക്കുന്ന കോമഡിക്കും ഈ സ്‌റ്റേജ്‌ഷോ സാഷ്യം വഹിക്കും .മാസങ്ങള്‍ നീളുന്ന പരിശീലനത്തിന്…

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണിലെ മലങ്കര സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം 2018 മെയ് മാസം അഞ്ചാം തീയതി പ്രശസ്ത സിനിമാതാരം ബിജു മേനോന്‍ നയിക്കുന്ന സൂപ്പര്‍ ഹിറ്റ് മെഗാഷോ

User Rating: Be the first one !

ഹൂസ്റ്റണിലെ മലങ്കര സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം 2018 മെയ് മാസം അഞ്ചാം തീയതി പ്രശസ്ത സിനിമാതാരം ബിജു മേനോന്‍ നയിക്കുന്ന സൂപ്പര്‍ ഹിറ്റ് മെഗാഷോ ” മധുരം 18 ” മിസോറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു .ബിജു മേനോടൊപ്പം മലയാളത്തിലെ മിന്നും താരങ്ങളായ കലാഭവന്‍ ഷാജോണ്‍ ,രാഹുല്‍ മാധവ് ,ശ്വേതാ മേനോന്‍ ,മിയാ ജോര്‍ജ് ,ശ്രിന്ദ ,നോബി ,സാജു നവോദയ ,കലാഭവന്‍ സുധി ,നജീം അര്‍ഷാദ് ,രാജേഷ് പറവൂര്‍ തുടങ്ങി 25 ഓളം കലാകാരന്‍മാര്‍ വിഖ്യാത സിനിമ സംവിധായകന്‍ ഷാഫിയുടെ ഉജ്വലമായ അവതരണത്തില്‍ നിങ്ങളെ ചിരിപ്പിക്കാനും ,ചിന്തിപ്പിക്കാനും,ഈറനണിയിക്കാനും ,എന്നും നിങ്ങള്‍ക്ക് ഓര്‍ത്തുവെക്കുവാന്‍ കുറെ മനോഹരനിമിഷങ്ങള്‍ സമ്മാനിക്കുവാനുമായി നിങ്ങളുടെ ഹൂസ്റ്റണില്‍ എത്തുന്നു.

നമ്മള്‍ കണ്ടുമടുത്ത സ്‌റ്റേജ്‌ഷോകളില്‍ നിന്നും വ്യത്യസ്തമായി ഹരം കൊള്ളിക്കുന്ന പാട്ടിനും ത്രസിപ്പിക്കുന്ന ഡാന്‍സിനും ,കുടുകുടെ ചിരിപ്പിക്കുന്ന കോമഡിക്കും ഈ സ്‌റ്റേജ്‌ഷോ സാഷ്യം വഹിക്കും .മാസങ്ങള്‍ നീളുന്ന പരിശീലനത്തിന് ശേഷമാണ് ഈ പ്രോഗ്രാം ഇവിടെ അവതരിക്കപ്പെടുന്നത് .

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ 1977 ഹൂസ്റ്റണില്‍ സ്ഥാപിതമായ സെന്‍റ് മേരീസ് യാക്കോബായ ദേവാലയം ധാരാളം വിശ്യാസികളുടെ പ്രാര്‍ത്ഥനയിലും പ്രയഗ്‌നത്തിലും ഒരു മനോഹരമായ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിലാണ് .കേരളത്തിലെ യാക്കോബായ ദേവാലയങ്ങളുടെ രൂപഭംഗി അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ഈ പുതിയ ദേവാലയം ഉയരുന്നത് .ഈ പ്രോഗ്രാമില്‍ നിന്ന് കിട്ടുന്ന തുക ദേവാലയത്തിന്റെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു .

ഇതിനോടകം ഈ പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ ആയി J C VICTORY CAREER INSTITUTE (Jessy Cecil), ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയി PROMPT REALTY (John W Varghese),ഗോള്‍ഡ് സ്‌പോണ്‍സര്‍ ആയി TRIMCOS LLC(Santhosh Mukkerjee) എന്നിവരും ,Desi Restaurant,Gazhal Indian Restaurant,Anns Grocers,Lakshmi Dance School, RVS Insurance,Crown Furniture തുടങ്ങി നിരവധി സ്ഥാപനങ്ങളും സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്. VVIP,VIP&ECONOMY തലങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

സ്‌പോണ്‌സര്‍ഷിപ്പിനും , ടിക്കറ്റുകള്‍ക്കും ബന്ധപ്പെടുക :Rev FR Pradosh Mathew: (405) 638-5865 ,Program Coordinater :Shinu Abraham: (832) 998-5873 ,Secretary:Chandy Thomas: (832) 692-3592 ,Tresurar :Sony Abraham:(832) 633-5970 ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരങ്ങള്‍ ഇതിലേക്കായി ഞങ്ങള്‍ പ്രതീഷിക്കുന്നു .
വാര്‍ത്ത അയച്ചത് :ബോബി ജോര്‍ജ് ,ഹ്യൂസ്റ്റണ്‍ .

Check Also

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം …

Leave a Reply

Your email address will not be published. Required fields are marked *