കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസി അല്‍ മാസ് ആശുപത്രിയുമായി സഹകരിച്ചു കോട്ടക്കല്‍ നഗരസഭക്ക് വാങ്ങി നല്‍കുന്ന ഡയാലിസിസ് മെഷീന്റെ ഫണ്ട് കൈമാറ്റം ജനുവരി 26 നു വെള്ളിയാഴ്ച 3:30 നു കോട്ടക്കല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ പ്രസിഡന്റ് യു.എ. നസീറിന്റെ വസതിയില്‍ ചേര്‍ന്ന സ്വാഗത സംഗം രൂപീകരണ യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടില്‍, പരവക്കല്‍ ഉസ്മാന്‍കുട്ടി, സുലൈമാന്‍ പാറമ്മല്‍, നാസര്‍ തിരുനിലത്ത്, യൂസുഫ് എടക്കണ്ടന്‍, കെ വി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ കോട്ടക്കല്‍ ടൗണ്‍, വില്ലൂര്‍, ഇന്ത്യനൂന്‍, കാവതികളം, കോട്ടൂര്‍, പണിക്കര്‍കുണ്ട്, കുറ്റിപ്പുറം, പുലിക്കോട് തുടങ്ങിയ ഏരിയ ഗ്ലോബല്‍ കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

ജനുവരി 26 നു നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം.പി, പ്രൊഫസര്‍ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പ്രസിഡന്റ് യു.എ. നസീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഷെരീഫ് മോന്‍ വടക്കന്‍ സ്വാഗതവും ഷൗക്കത്ത് പൂക്കയില്‍ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാനായി യു.എ. നസീറും ജനറല്‍ കണ്‍വീനറായി ഷെറീഫ് മോനും തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഗ്ലോബല്‍ കെഎംസിസി യുടെ നാട്ടിലുള്ള എല്ലാ മെമ്പര്‍മാരും സ്വാഗത സംഘം അംഗങ്ങളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here