ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേല്‍, ജോര്‍ജ് തുമ്പയില്‍, മാത്യു വര്‍ഗീസ്, എബി കുറിയാക്കോസ്, ഡോ. റോബിന്‍ മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, ജോസഫ് ഏബ്രഹാം, സാജന്‍ മാത്യു, സജി എം പോത്തന്‍, ഫിലിപ്പോസ് ഫിലിപ്പ്, ജീമോന്‍ വര്‍ഗീസ്, വര്‍ഗീസ് ഐസക്, തോമസ് വര്‍ഗീസ്, ഡുനീസ് വര്‍ഗീസ്, മാത്യു സാമുവേല്‍, ജോണ്‍ വര്‍ഗീസ്, ജിയോ ചാക്കോ, ജയ്‌സണ്‍ തോമസ്, അജിത് വട്ടശേരില്‍, അനു ജോസഫ്, മോനച്ചന്‍ മത്തായി, തോമസ് മത്തായി, ഷാജി കെ വര്‍ഗീസ്, കുറിയാക്കോസ് തര്യന്‍, രാജന്‍ പടിയറ, ജോബി ജോണ്‍, സണ്ണി വര്‍ഗീസ്, ജോണ്‍ താമരവേലില്‍, കൃപയാ വര്‍ഗീസ്, സുനോജ് തമ്പി, നിതിന്‍ ഏബ്രഹാം, മേരി വര്‍ഗീസ്, അനു വര്‍ഗീസ്, സുനു ജോണ്‍, സുജാ ജോണ്‍, അനുജാ തര്യന്‍, അന്നാ കുറിയാക്കോസ്, അനുജാ കുറിയാക്കോസ്, അജിതാ തമ്പി, സോണി ജേക്കബ്, ഡോ. ജോളി തോമസ്, ജസി തോമസ്, ആദര്‍ശ് പോള്‍ വര്‍ഗീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ സ്വാഗതം പറഞ്ഞു. 2017ലെ ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനെ വിലയിരുത്തി സംസാരിച്ച അദ്ദേഹം അതിന് നേതൃത്വം നല്‍കിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയ്ക്കും കമ്മിറ്റി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങി കോണ്‍ഫറന്‍സ് വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. 2018കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം ഡാനിയല്‍ ഇതുവരെയുള്ള പ്രവര്‍ത്തനം അവലോകനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫറന്‍സ് വിജയത്തില്‍ ഭദ്രാസനത്തിലെ പള്ളികളുടെ പങ്കാളിത്തം, പ്രത്യേകിച്ച് ഭാവിയുടെ വാഗ്ദാനങ്ങളായ നാനൂറ്റിഅമ്പതില്‍പരം ചെറുപ്പക്കാരുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എബി കുറിയാക്കോസിനെ ഫിനാന്‍സ് മാനേജരായും ഡോ. റോബിന്‍ മാത്യുവിനെ സുവനീര്‍ ചീഫ് എഡിറ്ററായും മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത നിയമിച്ചതായും അച്ചന്‍ അറിയിച്ചു.

 ആദായനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് അവസാനിക്കുമെന്നതിനാല്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത അച്ചന്‍ ആവര്‍ത്തിച്ചുചൂണ്ടിക്കാട്ടി. പിഴ കൂടാതെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാവുന്ന തീയതി ഏപ്രില്‍ 30 ആണ്. ഇതുവരെ 110 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി അറിയിച്ച അദ്ദേഹം എല്ലാ കമ്മിറ്റി അംഗങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകയായി നേരത്തേ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചു. നേരത്തേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററിനടുത്ത മുറികള്‍ ലഭിക്കും. 

രജിസ്‌ട്രേഷന്‍ വൈകുംതോറും രണ്ടാമത്തെ ഭാഗത്തെ മുറികള്‍ മാത്രമേ ലഭിക്കൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഫറന്‍സ് ട്രഷറര്‍ മാത്യു വര്‍ഗീസ് 500,000 ഡോളറിന്റെ ബജറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ ചെയര്‍ എബി കുറിയാക്കോസ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 25 അംഗങ്ങളെ പരിചയപ്പെടുത്തി. സുവനീറിന്റെ അച്ചടിരീതിയും അതിന്റെ രൂപകല്‍പനയും വിശദമാക്കി സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി.
താഴെപറയുന്നവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളെ കോണ്‍ഫറന്‍സ് വിജയത്തിനായി ചുമതലപ്പെടുത്തി.

രജിസ്‌ട്രേഷന്‍: ഫാ. വര്‍ഗീസ് എം ഡാനിയല്‍ ആന്‍ഡ് ടീം, ക്വയര്‍: ന്യൂജേഴ്‌സി/ സ്റ്റാറ്റന്‍ ഐലന്‍ഡ് ഇടവകകള്‍. ക്വൊയര്‍ ലീഡര്‍: ഫാ. ബാബു കെ മാത്യു, പാഠ്യപദ്ധതി: ഫാ. എം കെ കുറിയാക്കോസ്, (സെന്റ് തോമസ് അന്റു, ഫിലഡല്‍ഫിയ), ലൗലി വര്‍ഗീസ്, (സെന്റ് മേരീസ് ബ്രോങ്ക്‌സ്), ലിസാ രാജന്‍(സെന്റ് ഗ്രിഗോറിയോസ് ചെറി ലെയ്ന്‍, ക്വീന്‍സ്), അന്ന കുറിയാക്കോസ്(സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ടാപ്പന്‍), അന്‍സാ തോമസ്(സെന്റ് മേരീസ് സ്റ്റാറ്റന്‍ ഐലന്‍ഡ്), അനുജ തര്യന്‍ (സെന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്‍ഡ് പാര്‍ക്ക്), ചാപ്‌ളയന്‍: ഫാ. എബി പൗലോസ്(സെന്റ് തോമസ് സിറക്യൂസ്), സോഷ്യല്‍ മീഡിയ: ബഞ്ചമിന്‍ മാത്യു(സെന്റ് ലൂക്ക് മിഷന്‍), പ്രിന്റ് ആന്‍ഡ് വെബ് മീഡിയ: രാജന്‍ യോഹന്നാന്‍, (സെന്റ് തോമസ് സില്‍വര്‍ സ്പ്രിംഗ് വാഷിംഗ്ടണ്‍ ഡി സി), കോണ്‍ഫറന്‍സ് ക്രോണിക്കിള്‍: ഫാ. ഷിബു ഡാനിയേല്‍ ആന്‍ഡ് ടീം. 

എന്റര്‍ടെയ്ന്‍മെന്റ്: ആശാ ജോര്‍ജ്; (സെന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്‍ഡ് പാര്‍ക്ക്), പ്രൊസെഷന്‍: രാജന്‍ പടിയറ (സെന്റ് തോമസ് അന്റു, ഫിലഡല്‍ഫിയ)& ജോണ്‍ വര്‍ഗീസ് (സെന്റ് മേരീസ് സഫേണ്‍), ഫോട്ടോഗ്രഫി: ബിനു സാമുവല്‍(സെന്റ് മേരീസ് ലിന്‍ഡന്‍), സ്‌പോര്‍ട്‌സ് ആന്‍ഡ് ഗയിംസ്: ജോണ്‍ താമരവേലില്‍(സെന്റ് മേരീസ് ജാക്‌സണ്‍ഹൈറ്റ്‌സ്), സെക്യൂരിറ്റി: മനു പി ഏബ്രഹാം, (സെന്റ് ഗ്രിഗോറിയോസ് മിസിസാഗാ), ഓണ്‍സൈറ്റ് റസ്‌പോണ്‍സിബിലിറ്റി: ജസി തോമസ്, (സെന്റ് മേരീസ് ബ്രോങ്ക്‌സ്), അജിത് വട്ടശേരില്‍, (സെന്റ് ജോണ്‍സ് ഓറഞ്ച്ബര്‍ഗ്), മെഡിക്കല്‍: മേരി വര്‍ഗീസ് (സെന്റ് ഗ്രിഗോറിയോസ് എല്‍മോണ്ട്), ടെക്‌നിക്കല്‍: ഏബ്രഹാം പോത്തന്‍(സെന്റ് മേരീസ് സഫ്രേണ്‍), ഐ ടി: നിതിന്‍ ഏബ്രഹാം, വെബ് അഡ്മിനിസ്റ്റ്രേറ്റര്‍: ആദര്‍ശ് പോള്‍ വര്‍ഗീസ്‌. 

ടീം ഷൈനോ ക്യാപ്റ്റന്‍: അനു ജോസഫ്: (സെന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്‍ഡ് പാര്‍ക്ക്), ഏരിയാ കോഓര്‍ഡിനേറ്റര്‍: ജോണ്‍ താമരവേലില്‍, (സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ്), ലോംഗ് ഐലന്‍ഡ്: രാജന്‍ ജോര്‍ജ്(സെന്റ് ഗ്രിഗോറിയോസ് എല്‍മോണ്ട്), റോക് ലന്‍ഡ്: റജി കുരീക്കാട്ടില്‍, (സെന്റ് മേരീസ് സഫേണ്‍), ന്യൂജേഴ്‌സി: ജോബി ജോണ്‍: (സെന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്‍ഡ് പാര്‍ക്ക്). ഡോ. ഫിലിപ്പ് ജോര്‍ജ് നിരവധി കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത പരിചയസമ്പന്നത വിവരിച്ചു. മുന്‍ ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് 2017ലെ വരവ്-ചിലവ് കണക്ക് യോഗത്തില്‍ അവതരിപ്പിച്ചു. 

ജനറല്‍ സെക്രട്ടറിയുടെ മിനിറ്റ്‌സ് വായനയ്ക്ക് ശേഷം പ്രാര്‍ഥനയോടെ യോഗം സമാപിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here