ന്യൂ യോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ2018 ലെ പ്രസിഡണ്ടായി ആന്റോ വര്‍ക്കിയേയും സെക്രട്ടറിയായി ലിജോ ജോണിനെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍; ട്രഷറര്‍: വിപിന്‍ ദിവാകരന്‍; ജോ. സെക്രട്ടറി: ഷാജന്‍ ജോര്‍ജ്

കമ്മിറ്റി അംഗങ്ങള്‍: ജോയ് ഇട്ടന്‍, കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി, ഫിലിപ്പ് ജോര്‍ജ്, ഗണേശ് നായര്‍, ജെ .മാത്യൂസ്, എം . വി. ചാക്കൊ, കെ.ജെ. ഗ്രിഗറി, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ്, കെ ജി ജനാര്‍ദ്ദനന്‍ , ജോണ്‍ തോമസ്, എ.വി വര്‍ഗീസ്, ഇട്ടൂപ്പ് ദേവസ്യ, രാധാ മേനോന്‍, ജയാ കുര്യന്‍, ജിഷ അരുണ്‍, ഓഡിറ്റേഴ്സ് ആയി നിരീഷ് ഉമ്മന്‍, ലീന ആലപ്പാട്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലിം)്. ട്രസ്റ്റി ബോര്‍ഡിലേക്കു പുതുയ മെമ്പര്‍ ആയി ജോണ്‍ മാത്യു (ബോബി). നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: രാജന്‍ ടി. ജേക്കബ്, ചാക്കോ പി ജോര്‍ജ് (അനി), എം.വി. കുര്യന്‍

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ വര്‍ക്കി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി , സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാത്തലിക് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലിജോ ജോണ്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാത്തലിക് അസോസിയേഷന്റെ സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ ഉണ്ണിത്താന്‍ രണ്ടു തവണ അസോസിയേഷന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. ഫൊക്കാനയുടെ റീജണല്‍ വൈസ് പ്രസിഡന്റ് ആയും, പി ആര്‍ ഒ ആയും പ്രവര്‍ത്തിക്കുന്നു.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബിപിന്‍ ദിവാകരന്‍ ഡബ്ല്യു.എം.എയുടെ കമ്മിറ്റി മെമ്പര്‍, കഴിഞ്ഞ വര്‍ഷത്തെ ട്രഷര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വെസ്റ്ചെസ്റ്ററില്‍ അറിയപ്പെടുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് കൂടിയാണ്.

ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റ ിമെമ്പറായി സേവനം അനുഷ്ഠിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ്. ഏഷ്യാനെറ്റ് ഡടഅ യുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലിം) വെസ്റ്ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ന്റെ മുന്‍ പ്രസിഡന്റ്, ഫോമയുടെ സെക്രട്ടറി എന്ന നിലകളില്‍ ശോഭിച്ച വ്യക്തിയാണ്. ഫോമയുടെ 2018 2020 ലെ ഫോമയുടെ പ്രസിഡന്റ് സ്വനര്‍ത്ഥിയായും മത്സരിക്കുന്നു.

അമേരിക്കന്‍ സമൂഹത്തില്‍ മലയാളികളുടെ കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളില്‍ ഒന്നാം സ്ഥാനമാണ് വെസ്റ്ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷനുള്ളത് . ഇന്നലകളെ കുറിച്ചു ഓര്‍ക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനു വേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തെ രുപപ്പെടുത്തുകയും ചെയ്ത പ്രസ്ഥാനമാണ്. ഇത് അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിഞ്ഞു എന്നതാണ് ഈ സംഘടനയുടെ വളര്‍ച്ചയുടെ കാതലായി നമ്മള്‍ കാണുന്നത്. ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ്.

രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷന്‍. ഓരോ വര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ്. വ്യക്തികളയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങളെ അമേരിക്കന്‍ മലയാളി സമൂഹം വിലയിരുത്തിയത്. ഇത് കണ്ടറിഞ്ഞ ഒരു പ്രവര്‍ത്തനം ആയിരിക്കണം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് മുന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here