വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനം യെരുശലേമാണെന്ന് യു.എസ്.ഗവണ്‍മെന്റ് പ്രഖ്യാപിച്ചതിന് ശേഷം, വര്‍ഷാവസാനത്തോടെ യു.എസ്. എംബസ്സി യെരുശലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അസനിഗ്ദമായി പ്രഖ്യാപിച്ചു.

ഇസ്രായേലി പാര്‍ലിമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പെന്‍സ് യു.എസ്. ഗവണ്‍മെന്റിന്റെ തീരുമാനം വ്യക്തമാക്കിയത്.

യാഥാര്‍ത്ഥ്യം എന്നും യാഥാര്‍ത്ഥ്യമാണെന്നും, അത് അംഗീകരിക്കുന്നതിനും, ചര്‍ച്ചകളിലൂടെ സമാധാനം കണ്ടെത്തുന്നതിനും  പാലസ്ത്യന്‍ ജനത തയ്യാറാകണമെന്നും പെന്‍സ് നിര്‍ദേശിച്ചു.

ഇസ്രായേലില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവ ജനതയെ സഹായിക്കുന്നതിന് അമേരിക്ക മുന്‍ഗണന നല്‍കുമെന്നും പെന്‍സ് പറഞ്ഞു.

ഇസ്രായേലിലെ മതന്യൂനപക്ഷങ്ങള്‍ക്കും, ക്രൈസ്തവര്‍ക്കും ആദ്യമായാണ് സഹായ വാഗ്ദാനവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തുന്നതെന്നും, നീണ്ടു നിന്ന യുദ്ധങ്ങള്‍ക്കുശേഷം രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് നിര്‍ലോഭ സഹകരണം നല്‍കുമെന്നും പെന്‍സ് വാഗ്ദാനം ചെയ്തു.

ഇറാന്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ സമാഹരിക്കുന്നതു അമേരിക്കാ യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും പെന്‍സ് ചൂണ്ടികാട്ടി- എല്ലാ രാജ്യങ്ങളുമായി സുഹൃദ് ബന്ധം സ്ഥാപിക്കാനാണ് അണേരിക്ക ആഗ്രഹിക്കുന്നത്. എന്നാല്‍ ്അമേരിക്കയുടെ സുരക്ഷിതത്വത്തിനുനേരെ ഭീഷിണിയുയര്‍ത്താന്‍ ആരേയും അനുവദിക്കുകയില്ലെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here