ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഓ. ടിം കുക്ക് ജനു.22ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

പന്ത്രണ്ടുവര്‍ഷത്തെ സൗജന്യ വിദ്യാഭ്യാസത്തിന് എല്ലാ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ടെന്നും, അതിനാവശ്യമായ പിന്തുണ നല്‍കുന്നതിന് നോബല്‍ പ്രൈസ് ജേതാവ് ലൊറീറ്റ മലാല യുസഫ്‌സി രൂപീകരിച്ച ‘മലാല ഫണ്ട്’ ഇന്ത്യയിലേയും, ലാറ്റിന്‍ അമേരിക്കയിലേയും ഒരു ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥിനികളുടെ ഭാവി ശോഭനമാക്കുമെന്ന് ആപ്പിള്‍ സി.ഇ.ഓ.അഭിപ്രായപ്പെട്ടു.

ആപ്പിള്‍ സി.ഇ.ഓ.യുടെ പ്രഖ്യാപനം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുമെന്ന് മലാല പറഞ്ഞു.

ഇപ്പോള്‍ ഗുല്‍മക്കായ്(Gulmakai Network) നെറ്റ് വര്‍ക്കിലൂടെ നല്‍കിവരുന്ന മലാല ഫണ്ടില്‍ നിന്നുള്ള ആനുകൂല്യം ഇരിട്ടിയാക്കുന്നതിന് ആപ്പിളിന്റെ സഹകരണം പ്രയോജപ്പെടുമെന്നും മലാല പറഞ്ഞു.

ഓരോ പെണ്‍കുട്ടിയും അവരുടെ ഭാവി ശുഭകരമാക്കണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് കാണുന്നതാണ് എന്റെ ഏറ്റവും വലിയ ജീവിതാഭിലാക്ഷം എന്ന് മലാല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here