ചിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് അമേരിക്കയിൽ മാത്രമല്ല, നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇനി ഇളവുകൾ. അമേരിക്കയിലെ കുട്ടികൾ പഠിക്കുന്ന ഫീസിൽ, ഫോമയിലൂടെ ഇനി നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാകും. സാധാരണയായി അമേരിക്കയിൽ നിന്നുള്ള കുട്ടികളേക്കാൾ കൂടുതൽ ഫീസ് ഈടാക്കിയാണ് സ്ക്കൂളുകളും യൂണിവേഴ്സിറ്റികളും നാട്ടിൽ നിന്നു വരുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിനു പഠിക്കാൻ അവസരം നൽകുന്നത്. എന്നാൽ 2016-18 കാലഘട്ടത്തിലെ ബെന്നി വച്ചാച്ചിറയുടെ നേത്യത്വത്തിലുള്ള ഫോമാ ഭരണസമിതി, ഫിലാഡൽഫിയയിൽ നിന്നുള്ള മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യൂവിന്റെ (ജോണി) പിൻതുണയോടെ, ഗ്രാൻഡ് കനിയൻ യൂണിവേഴ്സിറ്റിയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഇനി അമേരിക്കയിലെ വിദ്യാർത്ഥികളുടെ അതേ ഫീസിൽ പഠിക്കാനാകുന്ന പ്രോജക്ടിൽ ഒപ്പിട്ടത്. 

നോർത്ത് അമേരിക്കയിലേയും, നാട്ടിലേയും ഫോമായുടെ പ്രവർത്തനങ്ങളുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് ഫോമാ – ഗ്രാൻഡ് കാനിയൻ ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് പ്രോജക്ട്.

നേരത്തേ അമേരിക്കയിലുള്ള വിദ്യാർത്ഥികൾക്ക് 15% ഡിസ്കൗണ്ടിൽ പഠിക്കുവാൻ ഫോമാ അവസരം ഒരുക്കിയിരുന്ന ഉടമ്പടിയാൽ ഫോമായും ഗ്രാൻഡ് കാനിയൽ യൂണിവേഴ്സിറ്റിയും ഒപ്പിട്ടിരുന്നു. ഈ ബന്ധം അന്താരാഷ്ട്ര തലത്തിലും വ്യാപിക്കുന്നതിന്റെ സൂചനയായിട്ടാണ് പുതിയ ഉടമ്പടി. ഫോമായുടെ 2012-14  കാലഘട്ടത്തിലെ ജോർജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു ആരംഭിച്ച ഫോമാ – ജി.സി.യു. പ്രോജക്ടു കൊണ്ടു ഏകദേശം മൂവായിരത്തിൽ പരം മലയാളി നേഴ്സുമാർ ആർ.എന്നിൽ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കിൽ അന്ന് ട്രാൻസിഷണൽ കോഴ്സെടുത്തുത്തിരുന്നു. പ്രയോജനപ്പെടുത്തി. 

ഈ ഫോമാ – ജി.സി.യു. പ്രോജക്റ്റ് അടുത്ത തലങ്ങളിലേക്ക് ഉയർത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളുടെ ഫലമായി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലുള്ള (ജി.സി.യു.) 200-ൽ പരം കോഴ്സുകളിലും, ഫോമാ അംഗസംഘടനകളിലെ അംഗങ്ങൾക്ക്, 15% ഡിസ്കൗണ്ടിൽ ഇനി മുതൽ പഠിക്കുവാൻ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണ പത്രത്തിൽ ഫോമായും ജി.സി.യൂ.വും കഴിഞ്ഞ വർഷം ഒപ്പ് വച്ചത്. 

ഈ അവസരം അന്താരാഷ്ട്ര വിദ്യാർത്ഥികൾ പരമാവതി പ്രയോജനപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസാ പ്രോസസിനുള്ള മാർഗ നിദ്ദേശങ്ങളും (NB: മാർഗ നിർദ്ദേശങ്ങൾ മാത്രം) ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി നൽകുന്നതാണ്. ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയെക്കുറിച്ചും അവരുടെ കോഴ്സുകളെ കുറിച്ച് അറിയുവാനും സന്ദർശിക്കുക 

https://www.gcu.edu/degree-programs/

ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

www.fomaa.net 

ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.

LEAVE A REPLY

Please enter your comment!
Please enter your name here