ലണ്ടൻ: ഇൻഷുറൻസ്​ തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസി​ൽ അറസ്​റ്റിലായ ലണ്ടനിലെ ഇന്ത്യൻ വംശജ ആർതി ധീറിനെ ഇൻറർ പോൾ ഇന്ത്യക്ക്​ കൈമാറും. 2017 ഫെബ്രുവരിയിൽ 12 വയസുകാരനെ കൊന്ന കേസിൽ കഴിഞ്ഞ ജൂണിലാണ്​ ആർതി ധീറിനെ സ്​കോട്ട്​ലാൻറ്​ യാർഡ്​ അറസ്​റ്റ്​ ചെയ്യുന്നത്​. ഇൻറർ​പോളി​​ൻെറ ലുക്ക്​ഒൗട്ട്​ നോട്ടീസിനെ തുടർന്നായിരുന്നു അറസ്​റ്റ്​.

ധീറി​​ൻെറ ജാമ്യാപേക്ഷ ഇന്ന്​ വെസ്​റ്റ്​ മിനിസ്​റ്റേഴ്​സ്​ മജിസ്​ട്രേറ്റ്​ കോടതിയു​ടെ പരിഗണനക്ക്​ വന്നിരുന്നു. 50,000 പൗണ്ട്​ കോടതിയിൽ കെട്ടി​വെച്ചാൽ ജാമ്യം അനുവദിക്കാമെന്നാണ്​ കോടതി ഉത്തരവ്​. തുക അടച്ചാൽ ഒരാഴ്​ചക്കുള്ളിൽ നടപടികളാകുമെന്ന്​ മജിസ്​ട്രേറ്റ്​ അറിയിച്ചു.

കേസിൽ ഗുജറാത്ത്​ ​പോലീസാണ്​ അന്വേഷണം നടത്തുന്നത്​. ആർതി ധീറിനൊപ്പം, നിധീഷ്​ മുന്ദ്​, കൻവാൽജീത്​ റൈസദ എന്നിവരും കേസിൽ പ്രതികളാണ്​. മൂവരും ചേർന്ന്​ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കിയതാണ്​ കൊലപാതകമെന്നാണ്​ ​െപാലീസ്​ ഭാഷ്യം.

കുട്ടി​െയ ദത്തെടുത്ത്​ 1.3 കോടി രൂപക്ക്​ ഇൻഷ്വർ ചെയ്​തു. ഇൻഷ്വർ തുക രണ്ടു മൂന്ന്​ തവണകൾ കൃത്യമായി അടച്ച ശേഷം കുട്ടിയെ ഇന്ത്യയിൽ വെച്ച്​ കൊലപ്പെടുത്തുകയായിരുന്നു.ഹീത്രു വീമാനത്താവളത്തിലെ ജീവനക്കാരിയാണ്​ ധീർ. ഇവർ ലണ്ടനിൽ വെച്ചാണ്​ മുന്ദി​നെയും റൈസാദയെയും കണ്ടുമുട്ടുന്നത്​. 2015 മുതൽ കുട്ടി​യെ കൊല്ലുന്നതിനായി ആസൂത്രണം നടത്തിയിരുന്നെന്നും അതിനായി വാടക കൊലയാളികളെ ഏർപ്പെടുത്തിയതായും പൊലീസ്​ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here