ഡാലസ്∙ ഗാര്‍ലന്റ് സിഎസ്ഐ ചര്‍ച്ച് മുന്‍ വികാരി റവ.ഡോ. കെ.എസ് ജോര്‍ജ് (83) ഓഗസ്റ്റ് ഒമ്പതിന് ഞായറാഴ്ച നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. കായംകുളം കാപ്പില്‍ കാരിക്കുറ്റിയില്‍ കുടുംബാംഗമാണ്. കോട്ടയം താഴത്തങ്ങാടി പത്തില്‍ ബേബിക്കുട്ടി ജോര്‍ജ് ആണ് സഹധര്‍മ്മിണി.

മക്കള്‍: സാം ജോര്‍ജ്, ആനി ജോര്‍ജ്. മരുമക്കള്‍: ഡിമ്പിള്‍ ജോര്‍ജ്, ജിജുമോന്‍ ഏബ്രഹാം. കൊച്ചുമകള്‍: ജിന്നി ആന്‍ ഏബ്രഹാം.

സഹോദരങ്ങള്‍: കെ.എസ് ജോഷ്വാ, പരേതയായ മേരിക്കുട്ടി ഭാനു, പരേതരായ കെ.എസ് മാത്യു, കെ.എസ്. പൌലോസ്, കെ.എസ്. ചാക്കോ.

1964-ല്‍ സെറാംപൂര്‍ കോളജിലെ പഠനത്തിനുശേഷം നാട്ടില്‍ വിവിധ ഇടവകകളിലെ ശുശ്രൂഷയ്ക്കുശേഷം 1978-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1979-ല്‍ ഡാലസിലെ ആദ്യ സിഎസ്ഐ പള്ളി സ്ഥാപിച്ചത് അച്ചനാണ്. ആ വര്‍ഷങ്ങളില്‍ ഹൂസ്റ്റണിലും വികാരിയായിരുന്നു. 1992-ല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് എടുത്തു.

മികച്ച പ്രാസംഗികന്‍, ഇവാഞ്ചലിസ്റ്റ്, സംഗീതജ്ഞന്‍, ക്രിസ്ത്യന്‍ എന്റര്‍പ്രൈസ് ഗോസ്പല്‍ ടീം ലീഡര്‍, ഓപ്പണ്‍ എയര്‍ മീറ്റിംഗ് സംഘാടകന്‍ തുടങ്ങി വിവിധ നിലകളില്‍ അച്ചന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15-ന് ശനിയാഴ്ച 1.30-ന് റസ്റ്റ് ലാന്റ് ചാപ്പലില്‍ പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്കാരം റസ്റ്റ് ലാന്റ് സെമിത്തേരിയിലും നടത്തുന്നതാണ്.

അഡ്രസ്: 13005 Greenville, Avenue, Dallas, TX 75243.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയ് (214 995 1724), ബോബി (972 768 3000), റെജി (214 909 3889)

LEAVE A REPLY

Please enter your comment!
Please enter your name here