കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയിലൂടെ ഒരു തിരിച്ചുവ രവിന്‍റെ തുടക്കത്തിലാണോ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെ ടുപ്പില്‍ ഭരണകക്ഷി സ്ഥാനത്തു നിന്നുമാത്രമല്ല പ്രതിപക്ഷ നേതൃത്വത്തില്‍ നിന്നുപോലും തള്ളപ്പെട്ട കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ രഷ്ട്രീയത്തില്‍ നിന്ന് മായപ്പെടാന്‍ പോകുന്നുയെന്നുപോലും കോണ്‍ഗ്രസ്സിന്‍റെ തലമുതിര്‍ന്ന നേതാക്കള്‍ പോലും വിധിയെഴുതുകയും വിട്ടുപോകുകയും അന്ന് ചെയ്തിരുന്നു. മുങ്ങിത്താഴുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെട്ട് പുതിയ താവളത്തിലെത്താന്‍ പഴുതു തേടുന്ന തിരക്കിലായിരുന്നു അന്ന് പല മുതിര്‍ന്ന നേതാക്കളും എസ്.എം. കൃഷ്ണയുള്‍പ്പെടെ.

സോണിയാഗാന്ധിയുടെ നേതൃത്വത്തെ അധികം നേതാ ക്കളും അന്ന് എതിര്‍ത്തിരുന്നി ല്ലെങ്കിലും രാഹുല്‍ഗാന്ധിയെ ഭാവി നേതാവായി പലര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായി രുന്നു. ഒരു കാലത്ത് സോണി യാഗാന്ധി കാല്‍ക്കലില്‍ കോ ണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്ക ണമെന്ന് പറഞ്ഞ് വീണിരുന്നവ ര്‍പോലും രാഹുലിനെ അംഗീ കരിക്കാന്‍ മടി കാണിച്ചു. മടി കാണിക്കുക മാത്രമല്ല അമൂല്‍ ബേബിയെന്ന് പറഞ്ഞ് അവര്‍ കളിയാക്കുക പോലും ചെയ്തു. കോണ്‍ഗ്രസ്സിനു പുറത്തുള്ളവരേക്കാള്‍ രാഹുലിന്‍റെ കോണ്‍ഗ്രസ് നേതൃത്വത്തെ കളിയാക്കിയത് പാര്‍ട്ടിക്കകത്തുള്ളവരായിരുന്നു. ഇന്ദിരയുടെ മുന്നില്‍ നില്‍ക്കാന്‍പോലും ഭയപ്പെട്ടിരുന്നവര്‍ രാഹുല്‍ യോ ഗത്തിനെത്തിയാല്‍ എഴുന്നേല്‍ക്കാന്‍ പോലും തയ്യാറായില്ല. ഒരിക്കല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും കെ.പി.സി.സി. നിര്‍വ്വാഹക സമിതിയുടെ യോഗത്തില്‍ അദ്ദേ ഹത്തെ മുന്നില്‍ നിര്‍ത്തി അതിരൂക്ഷമായി വിമര്‍ശിക്കുകയു ണ്ടായി. അപക്വതയെയും കാര്യവിവരമില്ലായ്മയേയും കു റിച്ചായിരുന്നു അദ്ദേഹത്തെ അ ന്ന് നമ്മുടെ പാര്‍ട്ടി നേതാക്ക ന്മാര്‍ വിമര്‍ശിച്ചത്. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടിയും അതി നെ നയിക്കാനായി തയ്യാറായി രംഗത്തു വന്ന രാഹുലിനെയും പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ കടന്നാക്രമി ക്കുകയും കറുകയില്‍ തള്ളുക യും ചെയ്തുയെന്ന് തന്നെ പ റയാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നു തന്നെ എഴുതിതള്ളി ക്കൊണ്ട് ഇന്ത്യയില്‍ ആധിപ ത്യമുറപ്പിക്കാന്‍ ബി.ജെ.പി.യും അവരുടെ നേതൃത്വത്തിലുള്ള ശക്തരായ നേതാക്കന്മാരും പ്ര ധാനമന്ത്രി നരേന്ദ്രമോഡിയുമൊക്കെ രംഗത്തു വന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഇനിയും ചരിത്രത്തിലെ ഉണ്ടാകുയെന്ന് എല്ലാവരും വിധിയെഴുതി.

അങ്ങനെ എഴുതി തള്ളിയ പാര്‍ട്ടി ഇന്ന് വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ് നടത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനു മുന്‍പ് പല പ്രാവശ്യവും കോണ്‍ഗ്രസ് തകര്‍ച്ചയുടെ അടിത്തട്ടില്‍ പെട്ടുപോയിട്ടുണ്ട്. ഉരുക്കു വനിതയെന്ന് ലോകം വാഴ്ത്തിയ ഇന്ത്യയുടെ അതിശക്തയായ വനിത ഇന്ദിരയുടെ കാലത്തു തന്നെ അത് സംഭവി ച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരപോലും തോറ്റു തുന്നം പാടിയപ്പോള്‍ എല്ലാവരും കോണ്‍ഗ്രസ്സിന്‍റെ പതനം പ്രവചിച്ചു. ഒരു പരിധി വരെ അത് സംഭവിക്കു കയും ചെയ്തു. ഇന്ദിരയെ വീ ട്ടിലിരുത്താന്‍ വന്നവര്‍ ഒടുവില്‍ തമ്മിലടിച്ച് വീട്ടിലിരിക്കേ ണ്ട അവസ്ഥ വന്നപ്പോള്‍ ജനങ്ങള്‍ക്ക് വീണ്ടുവിചാരമുണ്ടായി. അവര്‍ കോണ്‍ഗ്രസ്സില്‍ തന്നെ ആശയും പ്രതീക്ഷയുമര്‍പ്പിച്ചുകൊണ്ട് ആ പാര്‍ട്ടിയെ വീണ്ടും പ്രതിഷ്ഠിച്ചു.

രാജീവിന്‍റെ മരണശേ ഷം നരസിംഹറാവു കോണ്‍ഗ്ര സ്സിനെ നാലു കഷണമാക്കിക്കൊണ്ടും കോണ്‍ഗ്രസ് മന്ത്രിസഭയെ തകര്‍ത്തു തരിപ്പണമാ ക്കിയപ്പോള്‍ അതിനുശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വീണ്ടും എ ട്ടു നിലയില്‍ പൊട്ടിയപ്പോള്‍ അന്നും പലരും കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ ചരമഗീതം എഴുതി. എന്നാല്‍ അന്ന് സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത് മാത്രം ഒരു സത്യം തുറന്നു പറഞ്ഞു. കോണ്‍ഗ്രസ്സിന്‍റെ തകര്‍ച്ചയെന്നത് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ വളര്‍ച്ചയും വിഘടനവാദരാഷ്ട്രീയക്കാരുടെ ഭരണ അട്ടി മറിയുമായിരിക്കും ഉണ്ടാകുക. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ച്ച രാജ്യത്തിന് ഗുണകരമല്ല.

അദ്ദേഹത്തിന്‍റെ വാക്കുക ള്‍ കൂടുതല്‍ പ്രസക്തമാകുന്ന ത് ഇന്നാണ്. നരസിംഹറാവുവില്‍ നിന്ന് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വം പലരുടെ കൈകളിലായിരുന്നുയെന്ന് തന്നെ പറയാം. രാജേഷ് പൈലറ്റ്, സാഗ് മ, മാധവ റാവു സിന്ധ്യ, അങ്ങനെ ആ നിര നീളുന്നു. നാഥനില്ലാകളരിയെന്ന രീതിയായിരുന്നു ശരിക്കും അന്ന് കോണ്‍ഗ്രസ്സിന്‍റെ അവസ്ഥ. ഒടുവില്‍ സീതാറാം കേസരിയെന്ന കോണ്‍ ഗ്രസ്സിന്‍റെ ദീര്‍ഘകാല ഖജാന്‍ ജിയെന്നു വിശേഷിപ്പിക്കുന്ന വ്യക്തിയെ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റാക്കി. കുരങ്ങിന്‍റെ കൈയ്യിലെ പൊതിയാതേങ്ങാ കണക്കിനായിരു ന്നു സീതാറാം കേസരിയുടെ കൈയ്യില്‍ കിട്ടിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം. ഒരു പാവ കണക്കിന് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു സീതാറാം കേസരിയെന്നു പറയുന്നതാകും ശരി. അദ്ദേഹം ആ കസേ രയില്‍ ഇരുന്നുയെന്നല്ലാതെ എന്തെങ്കിലും കാര്യമായി പ്രവര്‍ ത്തിച്ചുവോയെന്ന് സംശയമായിരുന്നു. അങ്ങനെ കോണ്‍ഗ്രസ്സ് ഒന്നുമല്ലാതായി തീരുന്ന അവ സ്ഥയിലെത്തി.

ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ഭരണം അവിയലു കണക്കിനു പോകുന്ന അവസ്ഥയായിരുന്നു അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. സംഘ പരിവാറും മറ്റും വര്‍ഗ്ഗീയ ചുവ ഇന്ത്യയില്‍ കലക്കിക്കൊണ്ട് മുന്നേറുമ്പോള്‍ ഭരണകര്‍ത്താ ക്കള്‍ നിശ്ചലമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയായിരുന്നു. ജനങ്ങള്‍ ശരിക്കും കോണ്‍ഗ്രസ്സിനെ ആശ്രയിക്കേണ്ട അവസ്ഥ യാണ് ഉണ്ടായത്. കോണ്‍ഗ്രസ്സ് അങ്ങനെ വീണ്ടും ജനങ്ങളുടെ ആവേശമായി മാറി. ആശാകേന്ദ്രവുമായി മാറിയെന്നു തന്നെ പറയാം. എന്നാല്‍ നാഥനില്ലാത്ത കളരിപോലെയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ നയിക്കാന്‍ സോണിയായേക്കാള്‍ ശക്തരായ ഒരു നേതാവില്ലെ ന്ന തിരിച്ചറിവ് പ്രവര്‍ത്തകര്‍ ക്കുണ്ടായി. അവര്‍ സോണിയ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വം ഏ റ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തു വന്നതോടെ സോണിയാഗാന്ധിയെന്ന ഇറ്റലിയില്‍ ജനിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച നെഹ്റു കുടുംബത്തിലെ അംഗം കോണ്‍ഗ്രസ്സിന്‍റെ സാരഥ്യം ഏറ്റെടുത്തു. അത് കോണ്‍ഗ്രസ്സിന് പുത്തനുണര്‍വ്വും ഇന്ത്യയ്ക്ക് മറ്റൊരു കോണ്‍ഗ്രസ് ഭരണവും ഉണ്ടാക്കി യെടുക്കാന്‍ കഴിഞ്ഞുയെന്നു തന്നെ പറയാം. മത തീവ്രവാദത്തിനപ്പുറം ജാതിവര്‍ണ്ണ വര്‍ഗ്ഗഭേദമില്ലാത്ത ഒരു ഒരൊറ്റ ഇന്ത്യയെന്ന കാഴ്ചപ്പാട് ഇന്ത്യയില്‍ വീണ്ടുമുണ്ടായിയെന്നതാ ണ് അതില്‍ക്കൂടി വ്യക്തമായത്.
ഇന്ദിരാ മന്ത്രിസഭയ് ക്കുശേഷം തുടര്‍ച്ചയായി അധി കാരത്തില്‍ കയറി ഭരണം തു ടര്‍ച്ചയാക്കാന്‍ ആ മന്ത്രിസഭയ് ക്കു കഴിഞ്ഞെങ്കിലും അഴിമതി യാരോപണം ആ മന്ത്രിസഭയേ യും അതിനു നേതൃത്വം നല്‍ കിയ കോണ്‍ഗ്രസ്സിനെയും പ്ര തികൂലമായി ബാധിക്കുകയും പ്രതിച്ഛായ നഷ്ടപ്പെടുത്തുക യും ചെയ്തു. അത് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള അംഗബ ലം പോലുമില്ലാതെ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 77ലെ തിര ഞ്ഞെടുപ്പു പോലെ.

കോണ്‍ഗ്രസ് മുന്നണി ഭരണത്തിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയമെങ്കിലും ആ പാര്‍ട്ടിയുടെ പരാജയം വര്‍ഗ്ഗീയവാദത്തിനും സവര്‍ണ്ണ ജാതിരാഷ്ട്രീയത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് അത് വളമേകി. അധികാരം അവര്‍ക്കൊപ്പം ചലിച്ചപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ പോലും കുരിശിലേറ്റപ്പെ ട്ടു. മതേതരത്വത്തിലുറച്ചു നിന്ന് പോരാടിയ ഇന്ത്യയെ മതം തിരിച്ച് തമ്മിലടിപ്പിച്ച് അവര്‍ സുഖം കണ്ടെത്തിയപ്പോള്‍ ഇന്ത്യ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സാന്നിദ്ധ്യവും സംഭാവ നയും എത്ര വലുതാണെന്ന് മ നസ്സിലാക്കി. ജനങ്ങളെ വിഡ്ഢികളും പാവകളും കണക്കെ ഭരണപരിഷ്ക്കാരമെന്ന രീതി യില്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുവന്ന നോട്ടുനിരോധ നവും സാമ്പത്തിക പരിഷ്ക്കാ രവുമെല്ലാം ജനത്തെ എരിതീ യില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന കണക്കെ ആയപ്പോള്‍ അവര്‍ കോണ്‍ഗ്രസ്സിന്‍റെ തിരിച്ചു വരവ് ഒരിക്കല്‍ക്കൂടി ആഗ്രഹിച്ചു. ഗുജറാത്തിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്‍റെ തിള ക്കമാര്‍ന്ന വിജയം അതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് എത്ര ആരോപണങ്ങള്‍കൊണ്ട് മൂടപ്പെട്ടാലും ഒരൊറ്റ ജനത ഒരൊറ്റ ഇന്ത്യ എന്ന സങ്കല്പം കോണ്‍ഗ്രസ്സില്‍കൂടിയെന്ന രീ തിയിലാണ് ഇന്ന് ജനം ചന്തി ച്ചു തുടങ്ങിയിരിക്കുന്നത്. അത് കോണ്‍ഗ്രസ്സിന്‍റെ ഉയര്‍ത്തെഴു ന്നേല്പ്പിന് കാരണമാകും. അ ത് മാത്രമല്ല രാഹുല്‍ ഗാന്ധിയില്‍ കൂടി ശക്തമായ ഒരു തിരിച്ചുവരവിന് അത് കാരണമാകുമെന്ന് കരുതാം. ഒരു കാര്യം വ്യക്തമാണ് കോണ്‍ഗ്രസ്സിനെതി രെ വന്നവരൊക്കെ മന്ത്രിസഭകള്‍ രൂപീകരിച്ച് ഒരു മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് അവര്‍ ദുര്‍ബലരാകുന്ന കാഴ്ചയാണ് ചരിത്രത്തില്‍ക്കൂടി കാ ണാന്‍ കഴിയുന്നത്. ജനത്തെ ഒന്നായി കാണാനും ഒറ്റക്കെട്ടാ യി മുന്നോട്ടു നയിക്കാനും അ വര്‍ക്ക് കഴിയാത്തതാണ്. അ താണ് കോണ്‍ഗ്രസ്സിനുള്ള പ്രത്യേകതയും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് തകര്‍ന്നാലും എപ്പോഴും ആ പാര്‍ട്ടിയെ ഉയര്‍ ത്തെഴുന്നേല്പിക്കും. അതു തന്നെ ഇപ്പോഴുമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here