ന്യൂഡല്‍ഹി:ചിത്രീകരണം മുതല്‍ വിവാദച്ചുഴിയില്‍ അകപ്പെട്ട ബോളിവുഡ്ചിത്രം പത്മാവത് ഇന്ന് തീയേറ്ററുകളില്‍. രാജ്യമെമ്പാടും മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ്‌ചെയ്യുന്നത്. സിനിമയ്‌ക്കെതിരായ രജ്പുത് വിഭാഗത്തിന്റെ പ്രതിഷേധം ആക്രമണങ്ങളിലേക്ക് വഴിമാറിയതോടെ, രാജസ്ഥാന്‍ അടക്കം നാലുസംസ്ഥാനങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ റിലീസ് ഉണ്ടാകില്ല. പ്രതിഷേധരംഗത്തുള്ള കര്‍ണിസേന ഇന്ന് ഭാരത്ബന്ദിന് ആഹ്വാനംചെയ്തിട്ടുണ്ട്.

180കോടിരൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച, സ!ഞ്ജയ്!ലീലാ ബന്‍സാലി ചിത്രം രാജ്യമെമ്പാടും ആകെ രണ്ടായിരംതീയേറ്ററുകളിലാണ് റിലീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, രാജസ്ഥാന്‍ , ഗുജറാത്ത്, ഗോവ, മധ്യപ്രദേശ് സംസ്ഥാനങ്ങിളിലെ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ സിനിമപ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന സൂചനകളെതുടര്‍ന്നാണ് പിന്‍മാറ്റം. പ്രതിഷേധം കെട്ടടങ്ങുന്നമുറയ്ക്ക് ഈ തീയേറ്ററുകളിലും സിനിമയെത്തും.

ഓദ്യോഗികറിലീസിന് മുന്‍പുതന്നെ, ഇന്നലെ വൈകിട്ടുമുതല്‍ മുംബൈ, ചെന്നൈ, ഹൈദരബാദ് തുടങ്ങിയ നഗരങ്ങളില്‍ പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനം ആരംഭിച്ചിരുന്നു. മിക്കതിയേറ്ററുകളിലും നിറഞ്ഞസദസിലായിരുന്നു പ്രദര്‍ശനം. അതേസമയം, ചിത്രം രജ്പുത്രരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് വാദിച്ച് രംഗത്തുള്ള കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വനംചെയ്തിട്ടുണ്ട്. സിനിമാതീയേറ്ററുകള്‍ക്കുനേരെ ‘ജനതാകര്‍ഫ്യു’ നടത്തുമെന്നും പ്രഖ്യാപനമുണ്ട്. ഗുരുഗ്രാമിലടക്കം കഴിഞ്ഞദിവസം പരക്കെ ആക്രമണങ്ങളുണ്ടായിരുന്നു. ഇക്കാരണത്താല്‍ വന്‍സുരക്ഷയാണ് അതത് സംസ്ഥാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. രജ്പുത്രരുടെ ആരാധാനപാത്രമായ റാണി പത്മാവതിയെ, ചിത്രം വികലമാക്കി കാട്ടുന്നതായാണ് പ്രതിഷേധക്കാരുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here